അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം വൈകുന്നതിന്റെ കാരണം കണ്ടെത്തി ഗാസ്റ്റൻ എഡൂൾ.
സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. എല്ലാ സൗത്ത് അമേരിക്കൻ ടീമുകളും അടുത്ത മാസം രണ്ട് ക്വാളിഫയർ മത്സരങ്ങൾ കളിക്കും. ബ്രസീലൊക്കെ ഇതിനുള്ള സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. വേൾഡ് ചാമ്പ്യന്മാരായ അർജന്റീന ഇതുവരെ ടീമിനെ പ്രഖ്യാപിക്കാത്തത് ആരാധകരിൽ സംശയങ്ങൾ ഉണർത്തുന്ന കാര്യമാണ്.
എന്തുകൊണ്ടാണ് ലയണൽ സ്കലോണി ടീം പ്രഖ്യാപിക്കാത്തത് എന്നതാണ് ആരാധകരുടെ സംശയം. അതിനുള്ള ഉത്തരം അർജന്റീനയിലെ തന്നെ ജേണലിസ്റ്റായ ഗാസ്റ്റൻ എഡൂൾ നൽകി കഴിഞ്ഞിട്ടുണ്ട്. അതായത് അർജന്റീനയിൽ പരിക്ക് വലക്കുന്ന ചില താരങ്ങൾ ഉണ്ട്. അവരുടെ സ്ഥിതിഗതികൾ കോച്ചിംഗ് സ്റ്റാഫ് നിരീക്ഷിക്കുകയാണ്.അവരെ ടീമിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാൻ കഴിയാത്തതിനാലാണ് സ്‌ക്വാഡ് പ്രഖ്യാപനം വൈകുന്നത്.
അക്യൂഞ്ഞ ഉൾപ്പെടെയുള്ള ചില താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. പക്ഷേ ഇനി അധികം വൈകിയില്ല. ഉടൻ തന്നെ അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം ഉണ്ടായേക്കും.ഒരുപക്ഷേ വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ ലയണൽ സ്കലോണി ടീമിനെ പുറത്തു വിട്ടേക്കും. ഇതാണ് ഗാസ്റ്റൻ എഡൂൾ നൽകിയിരിക്കുന്ന പുതിയ വിവരങ്ങൾ.
ഇക്വഡോർ,ബൊളീവിയ എന്നീ ടീമുകളാണ് അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരാളികൾ. സെപ്റ്റംബർ 8,13 എന്നീ തീയതികളിൽ ആണ് മത്സരങ്ങൾ നടക്കുക. നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന എല്ലാ മത്സരങ്ങളും വിജയിക്കുക എന്നത് തന്നെയായിരിക്കും ലക്ഷ്യമിടുന്നത്.