മെസ്സിയുടെ വഴിയേ നെയ്മറും,PSG യെ മുറിച്ചിട്ടു..!
രണ്ടു വർഷക്കാലം പിഎസ്ജിയിൽ തുടർന്നതിന് ശേഷം ലയണൽ മെസ്സി കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ആറു വർഷക്കാലമാണ് നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടർന്നത്. എന്നിട്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറും പിഎസ്ജിയോട് ഗുഡ് ബൈ പറഞ്ഞു. സൗദിയിലെ അൽ ഹിലാലിലാണ് ഇപ്പോൾ നെയ്മർ ഉള്ളത്.
മെസ്സിയോടും നെയ്മറോടും അടങ്ങാത്ത പകയും വിരോധവും പുലർത്തുന്നവരാണ് പിഎസ്ജി ആരാധകർ. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും മെസ്സിയെയും നെയ്മറെയും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അവർ ഒരുപാട് വേട്ടയാടിയിരുന്നു. രണ്ട് പേരും ക്ലബ്ബ് വിട്ടതിനുശേഷവും പിഎസ്ജി അൾട്രാസ് അവരെ വെറുതെ വിട്ടിരുന്നില്ല. നാശങ്ങളായ നെയ്മറും മെസ്സിയും പോയികിട്ടി എന്ന ബാനറുകളായിരുന്നു പിഎസ്ജി ആരാധകർ ഉയർത്തിയിരുന്നത്.
പിഎസ്ജി വിട്ടതിനു പിന്നാലെ ലയണൽ മെസ്സി അവരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ മെസ്സി പിഎസ്ജിയെ അൺഫോളോ ചെയ്യുകയായിരുന്നു.ഇതേ പാതയിൽ തന്നെയാണ് നെയ്മറും ഇപ്പോൾ സഞ്ചരിക്കുന്നത്.പിഎസ്ജി എന്ന ക്ലബ്ബുമായുള്ള എല്ലാ ബന്ധങ്ങളും നെയ്മറും മുറിച്ചിട്ട് കഴിഞ്ഞു.പിഎസ്ജിയെ നെയ്മർ അൺഫോളോ ചെയ്യുകയായിരുന്നു. സാധാരണ താരങ്ങൾ ക്ലബ്ബിനോട് ഇങ്ങനെ ചെയ്യാറില്ല.
പക്ഷേ പിഎസ്ജി എന്ന ക്ലബ്ബ് ഈ രണ്ടു താരങ്ങളെയും എങ്ങനെയാണ് ട്രീറ്റ് ചെയ്തത് എന്നത് ഇതിൽ നിന്നും വളരെ വ്യക്തമാണ്. പ്രത്യേകിച്ച് മറ്റുള്ളവരെ ഫോളോ ചെയ്യാൻ മടിയില്ലാത്ത ഒരു വ്യക്തിയാണ് നെയ്മർ. അദ്ദേഹം പോലും പിഎസ്ജിയെ അൺഫോളോ ചെയ്ത് ഒഴിവാക്കി വിട്ടിട്ടുണ്ട്.ഈ രണ്ട് താരങ്ങൾക്കും അത്രയേറെ പിഎസ്ജി മടുപ്പ് ഉണ്ടാക്കി എന്നത് വ്യക്തമാണ്.