റയൽ മാഡ്രിഡ് സൂപ്പർ താരത്തെ നേരിട്ട് കണ്ട് ബെക്കാം, മെസ്സിയും സൂപ്പർ താരവും ഒരുമിക്കുമോ?
ഡേവിഡ് ബെക്കാം സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിച്ചപ്പോൾ ഏവർക്കും അത്ഭുതമായിരുന്നു. എന്തെന്നാൽ ഇത്ര വേഗത്തിൽ മെസ്സിയെ സ്വന്തമാക്കാൻ മയാമിക്കോ ബെക്കാമിനോ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഒരു റയൽ മാഡ്രിഡ് ഇതിഹാസം ബാഴ്സ ഇതിഹാസത്തെ സ്വന്തമാക്കുകയായിരുന്നു. കൂടാതെ മറ്റു ബാഴ്സ ഇതിഹാസങ്ങളായ ബുസ്ക്കെറ്റ്സ്,ആൽബ എന്നിവരെയും ബെക്കാം പൊക്കിയിരുന്നു.
മെസ്സി വന്നതിൽ പിന്നെ ബെക്കാമിന്റെ ഇന്റർ മയാമിക്ക് നല്ല കാലമാണ്. ഒരു മത്സരം പോലും അവർ ലിയോ വന്നതിനുശേഷം തോറ്റിട്ടില്ല.എല്ലാ മത്സരങ്ങളിലും വിജയിക്കുകയായിരുന്നു.ചരിത്രത്തിൽ ആദ്യമായി മയാമിക്ക് ഒരു കിരീടം കിട്ടി. മറ്റൊരു കിരീടത്തിന്റെ തൊട്ടരികിലുമാണ്. കൂടുതൽ മികച്ച താരങ്ങളെ ഇന്റർ മയാമിയിലേക്ക് എത്തിക്കാൻ ബെക്കാമിന് ഇപ്പോൾ താല്പര്യമുണ്ട്.
സുവാരസ്,റാമോസ് എന്നിവരുടെ റൂമറുകൾ ഒക്കെ ഉണ്ടായിരുന്നു. ഇതിനിടെ ക്രൊയേഷ്യയിൽ വെച്ചുകൊണ്ട് ഡേവിഡ് ബെക്കാമും റയൽ മാഡ്രിഡ് സൂപ്പർ താരമായ ലൂക്ക മോഡ്രിച്ചും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങളൊക്കെ TUDN റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മോഡ്രിച്ചിനെ ഇന്റർ മയാമിയിലേക്ക് കൊണ്ടുവരാനാണോ ഈ ചർച്ച എന്നാണ് ചോദ്യങ്ങൾ.
ഒരു വർഷം കൂടി റയലിൽ മോഡ്രിച്ച് തുടരും. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ അദ്ദേഹം ഇന്റർ മയാമിലേക്ക് എത്തുമോ എന്നതാണ് ചോദിക്കുന്നത്.അതിനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.