ഞാൻ ആദ്യമായിട്ടാണ് ഒരു ഗോളിന്റെ വീഡിയോ 10 തവണ കാണുന്നത്, ലയണൽ മെസ്സിയുടെ അവിശ്വസനീയ പാസിനെ കുറിച്ച് ഇന്റർ കോച്ച്
ലയണൽ മെസ്സിയുടെ അവിശ്വസനീയ പാസ്സ് ലോക ഫുട്ബോളിൽ എങ്ങും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിന്റെ അവസാനത്തിലായിരുന്നു ലയണൽ മെസ്സി ഗോൾ നേടിയത്. ആ ഗോൾ നേടുന്നതിന് മുന്നേ മെസ്സി സഹതാരമായ ക്രമാസ്ക്കിക്ക് ഒരു പാസ് നൽകിയിരുന്നു. ചുറ്റും ഡിഫൻഡർമാർ വളഞ്ഞു നിൽക്കെ ചെറിയൊരു വിടവിലൂടെ ഞൊടിയിടയിൽ മെസ്സി പാസ് നൽകുകയായിരുന്നു.
ഓടിയെത്തിയ സഹതാരം അത് പിടിച്ചെടുക്കുകയും മെസ്സിക്ക് തന്നെ ക്രോസ് നൽകുകയും ചെയ്തു. മെസ്സി അത് ഫിനിഷ് ചെയ്തതോടെ മയാമി രണ്ട് ഗോളിന്റെ ലീഡിൽ വിജയിക്കുകയായിരുന്നു. ലയണൽ മെസ്സിയുടെ വിഷൻ എന്താണ് എന്നത് ആ പാസിൽ നിന്നും വ്യക്തമായിരുന്നു. അതിനെക്കുറിച്ച് വീണ്ടും ഇന്റർ മയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ സംസാരിച്ചിട്ടുണ്ട്. 10 തവണയാണ് ആ ഗോളിന്റെ വീഡിയോ കണ്ടത് എന്നാണ് മാർട്ടിനോ പറഞ്ഞത്.
ഞാൻ ആദ്യമായാണ് ഒരു ഗോളിന്റെ വീഡിയോ 10 തവണയിലധികം റിപ്ലൈ കാണുന്നത്. ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. എങ്ങനെയാണ് ലയണൽ മെസ്സി ക്രമാസ്ക്കിക്ക് ആ പാസ് നൽകിയത് എന്നത് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല, ഇന്റർ മയാമി കോച്ച് പറഞ്ഞു.
എന്നാൽ ഇതിനുമുൻപും ലയണൽ മെസ്സിയുടെ വിഷനറി തെളിയിക്കുന്ന ഒരുപാട് പാസുകളും ഗോളുകളും ഉണ്ടായിട്ടുണ്ട്.ഈ പ്രായത്തിലും മെസ്സി അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. ഇനിയും ഇത്തരത്തിലുള്ള മാന്ത്രിക നീക്കങ്ങൾ ലയണൽ മെസ്സിയിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം.