മെസ്സിയെ താഴിട്ട് പൂട്ടി,ഇന്റർ മയാമിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിൽ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടില്ല. ഇന്ററിനെ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു നാഷ്‌വിൽ.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലയണൽ മെസ്സി ഉണ്ടായിരുന്നു.ബുസ്ക്കെറ്റ്സും ജോർഡി ആൽബയുമൊക്കെ ഉണ്ടായിരുന്നു. മികച്ച പ്രകടനം മെസ്സിയും സംഘവും നടത്തിയെങ്കിലും ഗോൾ നേടാനാവാതെ പോവുകയായിരുന്നു. പ്രത്യേകിച്ച് ലയണൽ മെസ്സിയെ പ്രതിരോധിക്കുന്നതിൽ അവരുടെ ഡിഫൻഡർമാർ വിജയിക്കുകയായിരുന്നു.മത്സരത്തിൽ ചില അവസരങ്ങൾ മയാമി താരങ്ങൾക്ക് ലഭിച്ചുവെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല.
ചില സമയങ്ങളിൽ നാഷ്‌വില്ലും മയാമിക്ക് വെല്ലുവിളികൾ ഉയർത്തിയെങ്കിലും അത് കൃത്യമായി പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞു.ഇപ്പോൾ പതിനാലാം സ്ഥാനത്താണ് ഇന്റർമയാമി ഉള്ളത്. 24 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് ആണ് ഉള്ളത്. അടുത്ത മത്സരത്തിൽ ലോസ് ആഞ്ചലസ് എഫ്സിയാണ് മയാമിയുടെ എതിരാളികൾ.