ലയണൽ മെസ്സിയോട് എനിക്ക് ഒരേയൊരു കാര്യം മാത്രമാണ് പറയാനുള്ളത്,അർജന്റീനയുടെ കോച്ച് സ്കലോനി പറയുന്നു.
ലയണൽ മെസ്സി വളരെ നല്ല രീതിയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്റർ മയാമിയിലേക്ക് പോകാനുള്ള തീരുമാനം അദ്ദേഹത്തിന്റെ മാത്രമായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് മെസ്സിയുടെ ഭാഗത്ത് നിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കൂടുതൽ മികവോടുകൂടി അദ്ദേഹം കളിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സന്തോഷവാനായി തുടരാൻ മെസ്സിക്ക് കഴിയുന്നുണ്ട്.
ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. ആ ഫൈനലിനു ശേഷം ലയണൽ മെസ്സി വന്ന് തന്നോട് സംസാരിച്ച കാര്യങ്ങൾ അർജന്റീനയുടെ പരിശീലകനായ സ്കലോനി ഇപ്പോൾ പറഞ്ഞിട്ടുണ്ട്. മാത്രമല്ല മെസ്സിയോട് തനിക്ക് പറയാനുള്ള ഏക കാര്യവും അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുണ്ട്.
ഞങ്ങൾ ഫ്രാൻസിനെ പരാജയപ്പെടുത്തിയതിനു ശേഷം ലയണൽ മെസ്സി എന്നോട് വന്ന് പറഞ്ഞു. ഒരുപാട് നിരാശകളും തോൽവികളും ഞാൻ ഏറ്റുവാങ്ങിയിട്ടുണ്ട്. അപ്പോഴൊന്നും ഈ കിരീടം നേടി ആഘോഷിക്കാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. എനിക്ക് ലയണൽ മെസ്സിയോട് ഒരേ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്.ഫുട്ബോൾ കളിക്കുന്നത് പരമാവധി ആസ്വദിക്കുക. ഫുട്ബോളിനെ പരമാവധി എന്ജോയ് ചെയ്യുക,സ്കലോനി പറഞ്ഞു.
അർജന്റീനയുടെ യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ സ്കലോനി ഇന്നലെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.ലയണൽ മെസ്സി ഇടം നേടിയിട്ടുണ്ട്. മെസ്സിക്കൊപ്പം ഒരുപാട് യുവതാരങ്ങളും അർജന്റീനയുടെ നാഷണൽ ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.