ഫുട്ബോൾ ചരിത്രത്തിലെ ഏക താരം, ഗോളുകളുടെ കാര്യത്തിൽ മാന്ത്രിക സംഖ്യ പിന്നിട്ട് ക്രിസ്റ്റ്യാനോ.
സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്.
ഈ ഗോളോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മാന്ത്രിക സംഖ്യ പിന്നിട്ടിട്ടുണ്ട്.അതായത് കരിയറിൽ ആകെ 850 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. 850 ഒഫീഷ്യൽ ഗോളുകൾ പൂർത്തിയാക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരം റൊണാൾഡോയാണ്. ഇതുവരെ ആരും തന്നെ 850 ഒഫീഷ്യൽ ഗോളുകൾ പൂർത്തിയാക്കിയിട്ടില്ല.
മത്സരത്തിന്റെ 68ആം മിനുട്ടിലായിരുന്നു റൊണാൾഡോയുടെ 850ആം ഗോൾ പിറന്നത്.ഗരീബിന്റെ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ വന്നത്.ഈ സീസണിലെ ലീഗിൽ റൊണാൾഡോ നേടുന്ന ആറാമത്തെ ഗോൾ ആണ് ഇത്.അൽ നസ്റിന് വേണ്ടി ആകെ 26 ഗോളുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. ക്ലബ്ബ് കരിയറിൽ 727 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ആകെ സീനിയർ കരിയറിലാണ് 850 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 145 ഗോളുകൾ, പോർച്ചുഗൽ നാഷണൽ ടീമിന് വേണ്ടി 123 ഗോളുകൾ,യുവന്റസിന് വേണ്ടി 101 ഗോളുകൾ,അൽ നസ്റിന് വേണ്ടി 26 ഗോളുകൾ,സ്പോർട്ടിങ്ങിനു 5 ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ കണക്ക്.ക്രിസ്റ്റ്യാനോ ഇനിയും ഒരുപാട് ഗോളുകൾ നേടാനുള്ള ഒരുക്കത്തിലാണ്.