മെസ്സിയുടെ വിളയാട്ടം തുടരുകയാണ്,ഇന്റർ മയാമി തോൽവി അറിയാതെ പറക്കുകയുമാണ്.
ലയണൽ മെസ്സിയുടെ വരവോടുകൂടിയാണ് ഇന്റർ മയാമിയുടെ തലവര തെളിഞ്ഞത്. ഈ സീസണിൽ അമേരിക്കയിൽ തന്നെ ഒന്നിനും കൊള്ളാത്ത ടീമായിരുന്നു ഇന്റർമയാമി.പക്ഷേ മെസ്സി വന്നതിനുശേഷം അവർ പറക്കുകയാണ്. ഇന്നത്തെ മത്സരത്തിലും വിജയിച്ചതോടുകൂടി മെസ്സി കളിച്ചതിനുശേഷമുള്ള അൺബീറ്റൺ റൺ അവർ തുടരുകയാണ്.
ഇന്റർമയാമിയും LAFC യും തമ്മിലായിരുന്നു ഇന്ന് മത്സരിച്ചിരുന്നത്.3-1 എന്ന സ്കോറിനാണ് ഇന്റർ മയാമിൽ അവരെ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഇപ്പോൾ വിജയവഴിയിലേക്ക് തിരിച്ചു വരാൻ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.പതിവുപോലെ ലയണൽ മെസ്സി തന്നെ വിളയാട്ടം തുടരുകയാണ്.
قووووووووووووووووووووووووووووووووووووووول ثالث اسيست ميسي 💜🐐 pic.twitter.com/sHpSyVeeVM
— Messi Xtra (@M30Xtra) September 4, 2023
രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ടാണ് ലയണൽ മെസ്സി മത്സരത്തിലും നിറഞ്ഞുനിന്നത്. മത്സരത്തിന്റെ സെക്കൻഡ് ഹാഫിൽ ആൽബ,കംപാന എന്നിവർ ഗോളുകൾ നേടിയപ്പോൾ ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു. ഇന്റർമയാമി വിജയിക്കുമ്പോഴെല്ലാം അവിടെ മെസ്സി സജീവ സാന്നിധ്യമായി കൊണ്ട് ഉണ്ട്.പക്ഷേ ഇനി വരുന്ന രണ്ടോ മൂന്നോ മത്സരങ്ങളിൽ മെസ്സി ഉണ്ടാവില്ല എന്നത് ഇന്റർ മയാമിക്ക് ക്ഷീണം ചെയ്യുന്ന കാര്യമാണ്.
اسيست الاسطورة 🐐💜 pic.twitter.com/jJWCZOYUC3
— Messi Xtra (@M30Xtra) September 4, 2023
മെസ്സിയുടെ അഭാവത്തിൽ മയാമി എങ്ങനെ കളിക്കും എന്നതാണ് ഇനി നോക്കേണ്ടത്. പക്ഷേ അവരുടെ ആത്മവിശ്വാസം വളരെ വർധിച്ചിട്ടുണ്ട്. അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് LAFC. അവർക്കെതിരെയാണ് മികച്ച മാർജിനിൽ ഇന്ന് വിജയിച്ചിട്ടുള്ളത്.മെസ്സി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും മയാമി തോറ്റിട്ടില്ല.