ബാലൺഡി’ഓറിന്റെ പുതിയ റാങ്കിംഗ് പുറത്തുവന്നു,യുവേഫ അവാർഡ് നേടിയത് ഹാലന്റിനെ മെസ്സിക്കെതിരെ തുണക്കുമോ?
കഴിഞ്ഞ സീസണിലെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കാൻ ഇനി ഒരുപാട് നാളുകൾ ഒന്നും കാത്തിരിക്കേണ്ട.നോമിനി ഉടൻതന്നെ ഫ്രാൻസ് ഫുട്ബോൾ പുറത്തുവിടും. ഇതിനോട് അനുബന്ധിച്ചു കൊണ്ട് ഗോൾ ബാലൺഡി’ഓർ പവർ റാങ്കിംഗ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്.
യുവേഫയുടെ ബെസ്റ്റ് പ്ലെയർ പുരസ്കാരം മെസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് ഹാലന്റിന് ലഭിച്ചത് കൊണ്ട് തന്നെ ആരാധകർക്ക് സംശയങ്ങളുണ്ട്. ഈ അവാർഡ് ബാലൺഡി’ഓർ പോരാട്ടത്തിൽ ഹാലന്റിനോ തുണക്കുമോ എന്നുള്ളതാണ് ആരാധകരുടെ സംശയം.ഗോളിന്റെ പവർ റാങ്കിംഗ് പറയുന്നത് തുണക്കില്ല എന്ന് തന്നെയാണ്.കാരണം ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് മെസ്സി തന്നെയാണ്. രണ്ടാം സ്ഥാനത്താണ് ഹാലന്റ് ഉള്ളത്.
സീസണിന്റെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് ഇപ്പോൾ നൽകുന്നത്. കഴിഞ്ഞ സീസണിൽ മെസ്സി 42 ഗോളുകളും 26 അസിസ്റ്റുകളും നേടിയിട്ടുണ്ട്. വേൾഡ് കപ്പിന് പുറമേ ലീഗ് വണ്ണും ട്രോഫി ഡെസ് ചാമ്പ്യൻസും മെസ്സി നേടിയിട്ടുണ്ട്. വേൾഡ് കപ്പിലെ ബെസ്റ്റ് പ്ലെയറും മെസ്സിയായിരുന്നു.ഇതൊക്കെ തന്നെയാണ് മെസ്സിക്ക് മുൻതൂക്കം നൽകുന്നത്.ഹാലന്റ് കഴിഞ്ഞ സീസണിൽ 56 ഗോളുകളും 9 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്,FA കപ്പ് എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിലെയും പ്രീമിയർ ലീഗിലെയും ടോപ്പ് സ്കോററായ ഹാലന്റ് യുവേഫയുടെ അവാർഡും നേടി. മൂന്നാം സ്ഥാനത്ത് വരുന്നത് എംബപ്പേയാണ്. 55 ഗോളുകളും 14 അസിസ്റ്റുകളും ആണ് അദ്ദേഹം കഴിഞ്ഞ സീസണൽ നേടിയിട്ടുള്ളത്.വിനീഷ്യസ് നാലാം സ്ഥാനത്തും ഡി ബ്രൂയിന അഞ്ചാം സ്ഥാനത്തും ആണ് ഈ പവർ റാങ്കിങ്ങിൽ ഇടം നേടിയിട്ടുള്ളത്.