ഒരൊറ്റ കൺഫ്യൂഷൻ മാത്രം,സ്കലോണി ഇക്വഡോറിനെതിരെ ഇറക്കുക അതിശക്തമായ ഒരു ഇലവനെ.
2022 വേൾഡ് കപ്പ് ജേതാക്കളാണ് അർജന്റീന.ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരും അർജന്റീന തന്നെയാണ്. അങ്ങനെ എല്ലാ നിലയിലും ഒന്നാമതുള്ള അർജന്റീന ഇനി മറ്റൊരു മിഷനാണ് തുടക്കമിടുന്നത്. 2026 ലെ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമൻമാരായി കൊണ്ട് വേൾഡ് കപ്പിന് യോഗ്യത നേടണം.
അതിന് തുടക്കമാവുകയാണ്. അർജന്റീനയും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം.വെള്ളിയാഴ്ച്ചയാണ് ഈ മത്സരം നടക്കുക. വേൾഡ് കപ്പിന് ശേഷം ഇതുവരെ കളിച്ചതെല്ലാം സന്നാഹ മത്സരങ്ങൾളായതിനാൽ പലവിധ മാറ്റങ്ങളും അർജന്റീനയുടെ കോച്ച് നടത്തിയിരുന്നു. പക്ഷേ ഇത് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരം ആയതിനാൽ ഏറ്റവും ശക്തമായ ഒരു ഇലവനെയാണ് സ്കലോണി ഇറക്കുക.
അർജന്റീനയും ഫ്രാൻസും വേൾഡ് കപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും മികച്ച ഇലവനെയായിരുന്നു സ്കലോണി ഇറക്കിയിരുന്നത്. ആ ഇലവനെ തന്നെ ഇറക്കുമെന്നാണ് വാർത്ത.ഒരു കൺഫ്യൂഷൻ മാത്രമാണ് ഉള്ളത്. ആ ഫൈനലിൽ സ്ട്രൈക്കർ പൊസിഷനിൽ കളിച്ച ജൂലിയൻ ആൽവരസിനെ ഇറക്കണോ അതോ ലൗറ്റാറോ മാർട്ടിനസിനെ ഇറക്കണോ എന്നത് മാത്രമാണ് കൺഫ്യൂഷൻ.
അർജന്റീനയുടെ ഒരു പൊസിബിൾ ഇലവൻ ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞു.Emiliano Martínez; Nahuel Molina, Cristian Romero, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul,Enzo Fernández, Alexis Mac Allister ; Lionel Messi, Julián Alvarez or Lautaro Martínez and Angel Di María. ഈ നിരയായിരിക്കും ഇക്വഡോറിനെ നേരിടുക.