Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അറ്റാക്കിങ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ ആലോചിച്ച് സ്കലോണി,അർജന്റീനയുടെ നാളത്തെ ഇലവൻ.

2,280

അർജന്റീന നാളെ നടക്കുന്ന മത്സരത്തിൽ ഇക്വഡോറിനെയാണ് നേരിടുക. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരമാണ്. ഇന്ത്യയിൽ നാളെ പുലർച്ചെ 5:30നാണ് മത്സരം കാണാനാവുക. അർജന്റീനക്ക് ഈ മത്സരം ഹോം മത്സരമാണ്.

ഇക്വഡോറിനെതിരെ ശക്തമായ ഒരു നിരയെ തന്നെ പരിശീലകൻ ഇറക്കും എന്നത് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ നേരിട്ട സ്റ്റാർട്ടിങ് ഇലവൻ ഇക്വഡോറിനെ നേരിടാൻ ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ.പക്ഷേ അതിൽ ചില മാറ്റങ്ങൾ വന്നേക്കാം. അറ്റാക്കിങ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ അർജന്റീനയുടെ പരിശീലകൻ ഉദ്ദേശിക്കുന്നുണ്ട്.

ജൂലിയൻ ആൽവരസ് സ്റ്റാർട്ട് ചെയ്തേക്കില്ല, മറിച്ച് ലൗറ്ററോ മാർട്ടിനസ് തന്നെ മടങ്ങിയെത്തിയേക്കും. വേൾഡ് കപ്പിൽ നിരാശപ്പെടുത്തിയെങ്കിലും വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങളിൽ മികച്ച രീതിയിൽ കളിക്കാറുള്ള താരമാണ് ലൗറ്ററോ. ബോളിവിക്കെതിരെയുള്ള മത്സരത്തിലായിരിക്കും ജൂലിയൻ സ്റ്റാർട്ട് ചെയ്യുക.ഡി മരിയയും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിട്ടില്ല.നിക്കോ ഗോൺ സാലസിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യത.ഈ മാറ്റങ്ങളാണ് നടപ്പിൽ വരുത്താൻ കോച്ച് ഉദ്ദേശിക്കുന്നത്. അർജന്റീനയുടെ പോസിബിൾ സ്റ്റാർട്ടിങ് ഇലവൻ.

Emiliano Martínez; Nahuel Molina, Cristian Romero, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul,Enzo Fernández, Alexis Mac Allister ; Lionel Messi, Lautaro Martínez and Nico Gonzalez

fpm_start( "true" ); /* ]]> */