മെസ്സിയുടെയും എന്റെയും കാര്യത്തിൽ എനിക്ക് യാതൊരുവിധ ഉറപ്പുകളും നൽകാനാവില്ല: സ്കലോണി
അർജന്റീനയുടെ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ നാളെ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.നിലവിലെ കിരീട ജേതാക്കൾ അർജന്റീനയാണ്. അതിനോട് നീതിപുലർത്തുന്ന ഒരു പ്രകടനമാണ് വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിലും ആരാധകർ അർജന്റീനയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
2026 വേൾഡ് കപ്പിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്.ലയണൽ മെസ്സി കളിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. താൻ അവസാന കപ്പ് കളിച്ചു കഴിഞ്ഞു എന്നത് മുമ്പ് മെസ്സി പറഞ്ഞിരുന്നുവെങ്കിലും അത് മാറ്റി പറയുമെന്നാണ് പ്രതീക്ഷകൾ. അടുത്ത വേൾഡ് കപ്പിൽ മെസ്സിയും താനും ഉണ്ടാകുമെന്ന് കാര്യത്തിൽ തനിക്ക് യാതൊരുവിധ ഉറപ്പുകളും നൽകാനാവില്ല എന്നത് അർജന്റീനയുടെ കോച്ച് പറഞ്ഞു കഴിഞ്ഞു.
മെസ്സി അടുത്ത വേൾഡ് കപ്പിൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇപ്പോൾ നമുക്ക് സംസാരിക്കാൻ കഴിയില്ല.കാരണം അത് മൂന്നു വർഷം കഴിഞ്ഞാണ് നടക്കുന്നത്.മെസ്സി ഉണ്ടെങ്കിൽ അത് ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഗ്രേറ്റ് ആയിരിക്കും. പക്ഷേ 2026 വേൾഡ് കപ്പിൽ മെസ്സി ഉണ്ടാകും എന്ന ഉറപ്പ് എനിക്ക് നിങ്ങൾക്ക് നൽകാൻ ആവില്ല. ഞാനുണ്ടാകുമെന്ന ഉറപ്പ് പോലും എനിക്ക് നൽകാനാവില്ല.കാര്യങ്ങൾ ബഹുമാനത്തോട് കൂടി വേണം നമ്മൾ സംസാരിക്കാൻ.കാരണം നമ്മൾ ഇതുവരെ 20086 വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടില്ല എന്നത് മനസ്സിലാക്കണം, അർജന്റീനയുടെ കോച്ചായ സ്കലോണി പറഞ്ഞു.
അർജന്റീന അസോസിയേഷൻ പ്രസിഡണ്ട് ആയ ടാപ്പിയ ഇതിനെ കുറിച്ച് പുതുതായി സംസാരിച്ചിരുന്നു. ലയണൽ മെസ്സിക്ക് ഈസിയായി അടുത്ത വേൾഡ് കപ്പിൽ കളിക്കാൻ കഴിയും എന്നായിരുന്നു ടാപ്പിയ പറഞ്ഞത്.ഇപ്പോഴത്തെ കണ്ടീഷനുകൾ പരിഗണിച്ചുകൊണ്ടാണ് ഈ സ്റ്റേറ്റ്മെന്റ് അദ്ദേഹം നടത്തിയത്.