ക്രിസ്റ്റ്യാനോയെ മറികടന്ന് ഒന്നാമനായി,ഇന്റർനാഷണൽ ഫുട്ബോളിലും മെസ്സി തന്നെ രാജാവ്.
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ ക്യാപ്റ്റൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു.മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി മനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ നേടുകയായിരുന്നു.ആ ഗോളിലാണ് അർജന്റീന വിജയിച്ചത്.ജയത്തോടെ യോഗ്യത റൗണ്ടിന് തുടക്കമിടുകയും ചെയ്തു.
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്തതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പക്ഷേ റൊണാൾഡോയുടെ ഒരു കണക്കിന് ലയണൽ മെസ്സി ഇന്നത്തോടുകൂടി മറികടന്നു കഴിഞ്ഞു. അതായത് രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂട്ട് ചെയ്ത താരം ഇനി റൊണാൾഡോ അല്ല.മെസ്സിയാണ്. 157 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി നടത്തിയിട്ടുള്ളത്.
ക്രിസ്റ്റ്യാനോ 156 ഗോൾ കോൺട്രിബ്യൂഷൻസാണ് പോർച്ചുഗലിനു വേണ്ടി ഇതുവരെ നടത്തിയിട്ടുള്ളത്.മത്സരങ്ങളുടെ കാര്യത്തിലും ഭീകര വ്യത്യാസമുണ്ട്.അതായിരുന്നു 176 മത്സരങ്ങളാണ് മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 104 ഗോളുകളും 53 അസിസ്റ്റുകളും നേടിക്കൊണ്ടാണ് 157 ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സി നേടിയിട്ടുള്ളത്.
പക്ഷേ റൊണാൾഡോ 200 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 123 ഗോളുകളും മുപ്പത്തിമൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ടാണ് 156 ഗോൾ കോൺട്രിബ്യൂഷൻസ് നേടിയിട്ടുള്ളത്. ശരാശരി ഓരോ 93 മിനിറ്റിലും ഗോളോ അസിസ്റ്റോ നേടാൻ മെസ്സിക്ക് കഴിയുന്നുണ്ട്. റൊണാൾഡോ ഓരോ 101 മിനിട്ടിലും ആണ് ഗോളോ അസിസ്റ്റോ നേടുന്നത്.പക്ഷേ റൊണാൾഡോ അടുത്ത മത്സരത്തിനു വേണ്ടി ഇറങ്ങുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹം ഇത് മറികടന്നേക്കാം.