ലയണൽ മെസ്സിയിൽ നിന്നും തനിക്ക് വേണ്ടതെന്തെന്ന് ഏർലിംഗ് ഹാലന്റ്.
കഴിഞ്ഞ സീസണിൽ വേൾഡ് ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയ 2 സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും. അതുകൊണ്ടുതന്നെ ബാലൺഡി’ഓർ അവാർഡിനു വേണ്ടിയുള്ള ഫൈറ്റ് ഈ രണ്ടു താരങ്ങളും തമ്മിലാണ് പ്രധാനമായും നടക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ഒരാൾ അവാർഡ് നേടുമെന്ന് കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. അതാരായിരിക്കും എന്നറിയാൻ വേണ്ടി ഒക്ടോബർ 30 വരെയാണ് കാത്തിരിക്കേണ്ടത്.
ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺഡി’ഓർ അവാർഡ് നൽകുന്നത്. ഫ്രാൻസ് ഫുട്ബോളിന് ഏർലിംഗ് ഹാലന്റ് ഇന്റർവ്യൂ നൽകിയിരുന്നു. ലയണൽ മെസ്സിയിൽ നിന്നും എന്താണ് എടുക്കാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മെസ്സിയുടെ ഡ്രിബ്ലിങ്ങാണ് തനിക്ക് വേണ്ടത് എന്നാണ് ഹാലന്റ് മറുപടി പറഞ്ഞത്. മറ്റൊരു താരത്തിൽ നിന്നും നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന കോളിറ്റി എന്താണ്? ആ താരമാണ് എന്നായിരുന്നു ഹാലന്റിനോട് ചോദിച്ചിരുന്നത്.
ലയണൽ മെസ്സിയുടെ ഡ്രിബ്ലിങ് എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന ആഗ്രഹം എനിക്കുണ്ട്. അതൊരു നല്ല ചോയിസ് ആണ്,ഇതായിരുന്നു ഏർലിംഗ് ഹാലന്റ് പറഞ്ഞത്. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാളാണ് ലയണൽ മെസ്സി.
മെസ്സി കഴിഞ്ഞ സീസണിൽ അർജന്റീന ടീമിനോടൊപ്പം വേൾഡ് കപ്പ് കിരീടം നേടിയിരുന്നു.പാരീസിൽ വച്ച് രണ്ട് ട്രോഫികളും നേടിയിട്ടുണ്ട്.വേൾഡ് കപ്പിലെ മികച്ച താരം മെസ്സിയായിരുന്നു.ഹാലന്റ് ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ കഴിഞ്ഞ സീസണിൽ നേടി. ചാമ്പ്യൻസ് ലീഗിലെയും പ്രീമിയർ ലീഗിലെയും ടോപ് സ്കോറർ ഹാലന്റായിരുന്നു.