ലയണൽ മെസ്സിയാണ് ഇത്തവണത്തെ ബാലൺ ഡിഓർ അർഹിക്കുന്നതെന്ന് ഏർലിംഗ് ഹാലന്റിന്റെ പരിശീലകൻ.
കഴിഞ്ഞ സീസണിൽ വേൾഡ് ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയ 2 സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും. അതുകൊണ്ടുതന്നെ ബാലൺഡി’ഓർ അവാർഡിനു വേണ്ടിയുള്ള ഫൈറ്റ് ഈ രണ്ടു താരങ്ങളും തമ്മിലാണ് പ്രധാനമായും നടക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ഒരാൾ അവാർഡ് നേടുമെന്ന് കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. അതാരായിരിക്കും എന്നറിയാൻ വേണ്ടി ഒക്ടോബർ 30 വരെയാണ് കാത്തിരിക്കേണ്ടത്.
ഈ രണ്ടുപേരിൽ ആരാണ് ഇത്തവണത്തെ അവാർഡ് ലഭിക്കാൻ അർഹതയെന്ന് ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്.രണ്ടുപേർക്കും കഴിഞ്ഞ സീസണിൽ മികച്ച കണക്കുകൾ അവകാശപ്പെടാനുണ്ട്.എന്നാൽ ഹാലന്റിന്റെ നാഷണൽ ടീമായ നോർവേയുടെ കോച്ച് പറയുന്നത് ഇത്തവണ ലയണൽ മെസ്സി ബാലൺഡി’ഓർ അർഹിക്കുന്നുണ്ട് എന്നതാണ്. അതിന് കാരണം വേൾഡ് കപ്പ് തന്നെയാണെന്നും നോർവേ കോച്ചായ സ്റ്റൈൽ സോൾബക്കൻ പറഞ്ഞിട്ടുണ്ട്.
ഇത്തവണത്തെ ബാലൺഡി’ഓർ പോരാട്ടം പ്രധാനമായും മൂന്നു താരങ്ങൾ തമ്മിലായിരിക്കും.ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരാണ് ആ മൂന്ന് താരങ്ങൾ.ആരാണ് അവാർഡ് നേടുക എന്ന് എന്നോട് നിങ്ങൾ ചോദിച്ചാൽ ഞാൻ ലയണൽ മെസ്സി എന്ന് പറയും.അദ്ദേഹമാണ് അർഹിക്കുന്നത്.അതിന്റെ കാരണം വേൾഡ് കപ്പ് കിരീടം തന്നെയാണ്.അതിന് വലിയ ഇമ്പാക്ട് ഉണ്ട്,നോർവേ കോച്ച് പറഞ്ഞു.
മെസ്സി കഴിഞ്ഞ സീസണിൽ അർജന്റീന ടീമിനോടൊപ്പം വേൾഡ് കപ്പ് കിരീടം നേടിയിരുന്നു.പാരീസിൽ വച്ച് രണ്ട് ട്രോഫികളും നേടിയിട്ടുണ്ട്.വേൾഡ് കപ്പിലെ മികച്ച താരം മെസ്സിയായിരുന്നു.ഹാലന്റ് ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ കഴിഞ്ഞ സീസണിൽ നേടി. ചാമ്പ്യൻസ് ലീഗിലെയും പ്രീമിയർ ലീഗിലെയും ടോപ് സ്കോറർ ഹാലന്റായിരുന്നു.