അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ഹോം-എവേ ജേഴ്‌സികൾ ലീക്കായി.
ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീനയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം കോപ്പ അമേരിക്കയിലാണ്. അടുത്തവർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്. കിരീടം നിലനിർത്തുക എന്നത് തന്നെയാണ് സ്കലോണിയുടെ ഉദ്ദേശം.
അടുത്ത വർഷത്തെ കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്സികൾ ലീക്കായി.ഹോം-എവേ ജേഴ്‌സികളാണ് ലീക്കായിട്ടുള്ളത്.ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നു. ഫൂട്ടി ഹെഡ്ലൈൻസാണ് ജേഴ്‌സികളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ആകാശ നീലയും വെള്ളയുമുള്ള ഹോം ജേഴ്‌സ് തന്നെയാണ്.
🚨 BREAKING: Argentina Copa America 2024 home jersey – Full gold. @Footy_Headlines 🌟🇦🇷🏆 pic.twitter.com/ynp2bTrYHd
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 13, 2023
നീല കളറിലുള്ള എവേ ജേഴ്സിയാണ് അർജന്റീനക്ക് ഉള്ളത്.അഡിഡാസാണ് വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനയുടെ ജേഴ്സികൾ ഡിസൈൻ ചെയ്യുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ജേഴ്സികളിൽ ഒന്നാണ് അർജന്റീനയുടെ ജേഴ്സി. വേൾഡ് കപ്പ് നേടിയതിനുശേഷം പലപ്പോഴും ഈ ജേഴ്സിയുടെ ഡിമാൻഡ് വർധിച്ചിരുന്നു.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ ജേഴ്സികൾക്ക് ആവശ്യക്കാർ ഏറെയാണ്.
🚨 BREAKING: Leaked Argentina Copa America 2024 away jersey. @Footy_Headlines 👕🇦🇷 pic.twitter.com/Juj0lXAoN5
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 13, 2023
ഇപ്പോൾ അവസാനിച്ച വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങളിൽ അർജന്റീന വിജയിച്ചിരുന്നു.ഇക്വഡോർ,ബൊളീവിയ എന്നിവരെയായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. ഈ വർഷം ആകെ കളിച്ച ആറുമത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട്.ഒരു ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടുമില്ല.