ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഖത്തർ വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞു അർജന്റൈൻ താരം.
ഖത്തറിൽ വെച്ച് വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷവും അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുകയാണ്. അതിനുശേഷം നാല് സന്നാഹ മത്സരങ്ങളും രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളുമാണ് അർജന്റീന കളിച്ചത്.ഈ ആറു മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഗോൾ പോലും അർജന്റീന ഈ വർഷം വഴങ്ങിയിട്ടില്ല എന്നതും പ്രസക്തമാണ്.
ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയത്. പുറത്താവലിന്റെ വക്കിൽ നിന്നും അർജന്റീനയെ രക്ഷിച്ചത് ലയണൽ മെസ്സിയായിരുന്നു. ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടുമായിരുന്നില്ല എന്ന കാര്യം അർജന്റൈൻ താരമായ മാർക്കോസ് അക്കൂന പറഞ്ഞിട്ടുണ്ട്. അർജന്റീനയിലെ എക്കാലത്തെയും മികച്ച ലീഡർ മെസ്സിയാണെന്നും ഇദ്ദേഹം പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയാണ് ഈ രാജ്യത്തെ എക്കാലത്തെയും മികച്ച ലീഡർ.മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ല.മെസ്സിയുടെ സ്വാധീനം ഫുട്ബോളിൽ മാത്രമല്ല,അതിനപ്പുറത്തേക്കുമുണ്ട്.എല്ലാ മേഖലയിലും ലയണൽ മെസ്സി വ്യാപിച്ചു കിടക്കുന്നു,അക്കൂന പറഞ്ഞു.
പരിക്ക് കാരണം മെസ്സി കഴിഞ്ഞ അർജന്റീനയുടെ മത്സരം കളിച്ചിരുന്നില്ല. മെസ്സി ഇല്ലാതിരുന്നിട്ടും മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞു. എന്നാൽ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് എത്തിച്ചത് ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ ഫ്രീ കിക്ക് ഗോളുമായിരുന്നു.