Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എല്ലാവരിൽ നിന്നും വ്യത്യസ്തമായ ജേഴ്സി, മകന്റെ ബർത്ത് ഡേ പോലും ഒഴിവാക്കിക്കൊണ്ട് മെസ്സി ബെഞ്ചിലിരുന്നത് ടെക്ക്നിക്കൽ സ്റ്റാഫായി കൊണ്ട്.

712

ആദ്യം നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളായിരുന്നു അർജന്റീനക്ക് നേടിക്കൊടുത്തത്. പക്ഷേ മത്സരത്തിന്റെ മുഴുവൻ സമയവും മെസ്സി കളിച്ചില്ല. ഫിറ്റ്നസ് സംബന്ധമായ അസ്വസ്ഥതകൾ ഉള്ളതിനാൽ മെസ്സി കളത്തിൽ നിന്നും പിൻവാങ്ങി.

തുടർന്ന് നടന്ന ബൊളീവിയക്കെതിരെയുള്ള മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല. പരിക്കിൽ നിന്നും മുക്തനാവാൻ കഴിയാതെ പോയതോടെ മത്സരത്തിൽ കളിക്കേണ്ട എന്ന് മെസ്സി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല.സ്‌ക്വാഡിൽ ഇല്ലാത്തതുകൊണ്ട് എങ്ങനെ ടീമിനോടൊപ്പം തുടരും എന്നത് ഒരു ചോദ്യമായിരുന്നു.

പക്ഷേ അവിടെ ഒരു മാർഗ്ഗമുണ്ടായിരുന്നു.അത് അർജന്റീനയുടെ നാഷണൽ ടീം ഉപയോഗപ്പെടുത്തി.മെസ്സിയെ ടെക്നിക്കൽ സ്റ്റാഫ് ആയി കൊണ്ട് രജിസ്റ്റർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് മെസ്സിക്ക് അർജന്റീനയുടെ ബെഞ്ചിൽ ഇരിക്കാൻ കഴിഞ്ഞത്. മറ്റു താരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വ്യത്യസ്തമായ ഒരു ജേഴ്സിയായിരുന്നു മെസ്സിക്ക് ഉണ്ടായിരുന്നത്.

അതായത് സ്റ്റാഫിന്റെ ജാക്കറ്റിൽ ആയിരുന്നു മെസ്സി ബെഞ്ചിൽ ഉണ്ടായിരുന്നത്. തുടയാണ് മെസ്സിയുടെ ടെക്നിക്കൽ സ്റ്റാഫ് ആയി കൊണ്ടാണ് ടീമിനോടൊപ്പം തുടർന്നത് എന്ന് വ്യക്തമായത്. വേണമെങ്കിൽ മെസ്സിക്ക് ബൊളീവിയയിലേക്ക് വരാതെ അർജന്റീനയിൽ തന്നെ തുടരാൻ സാധിക്കുമായിരുന്നു. പക്ഷേ ടീമിനോടൊപ്പം സഞ്ചരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് മെസ്സി അവിടെ നിറവേറ്റിയത്. മെസ്സിയുടെ മകന്റെ ബർത്ത് ഡേ ആയിട്ട് പോലും മെസ്സി അത് അവഗണിച്ചുകൊണ്ട് അർജന്റൈൻ ടീമിൽ തുടരുകയായിരുന്നു.യഥാർത്ഥ ലീഡറുടെ ഉദാഹരണമാണ് മെസ്സി എന്നാണ് പലരും വിശേഷിപ്പിച്ചത്.