അർജന്റീനയുടെ മാലാഖ പാറി പറക്കുന്നു, മഴവിൽ ഫ്രീകിക്ക് ഗോൾ നേടി ബെൻഫിക്കക്ക് വിജയം നേടിക്കൊടുത്തു.
അർജന്റൈൻ താരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീനയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ ക്യാപ്റ്റൻ ആയിരുന്നു ഇദ്ദേഹം.രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് വിജയത്തിൽ പങ്കാളിയായി.
ആ മികച്ച പ്രകടനം അദ്ദേഹം തന്റെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിലും തുടരുകയാണ്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബെൻഫിക വിസെലയെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ ഒരു ഗോൾ നേടാൻ ഈ സൂപ്പർതാരത്തിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മുസയാണ് ബെൻഫിക്കക്ക് വേണ്ടി ഗോൾ നേടുന്നത്. അതിന് ശേഷമാണ് ഡി മരിയയുടെ ഉജ്ജ്വല ഫ്രീകിക്ക് വരുന്നത്.ബോക്സിന്റെ എഡ്ജിൽ നിന്നുള്ള താരത്തിന്റെ മനോഹരമായ ഫ്രീകിക്ക് വലയിൽ പതിക്കുകയായിരുന്നു.ഡി മരിയയുടെ പ്രതിഭ തെളിയിക്കുന്ന ഒരു ഫ്രീകിക്ക് ഗോൾ തന്നെയാണ് പിറന്നത്.
QUÉ GOLAZO DE ANGELITO DI MARÍA. 🪄🇦🇷pic.twitter.com/7AKuYqrUoY
— Sudanalytics (@sudanalytics_) September 16, 2023
ഫസ്റ്റ് ഈ രണ്ട് ഗോളുകളുടെ ലീഡിൽ ക്ലബ്ബ് കളം വിട്ടു. പിന്നീട് എതിരാളി കൾ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും വിജയം ബെൻഫിക്ക തന്നെ നേടുകയായിരുന്നു.ഡി മരിയ പോർച്ചുഗീസ് ലീഗിൽ ആകെ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. അതിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റം നേടിക്കൊണ്ട് തകർപ്പൻ ഫോമിലാണ് അദ്ദേഹം തുടരുന്നത്.
Ángel Di María and a free kick goal!pic.twitter.com/lybBqeT0K4
— Roy Nemer (@RoyNemer) September 16, 2023
5 മത്സരങ്ങളാണ് ലീഗിൽ ആകെ ബെൻഫിക്ക കളിച്ചിട്ടുള്ളത്. അതിൽ നിന്ന് നാല് വിജയവും ഒരു സമനിലയുമായി 12 പോയിന്റ് ആണ് അവർക്കുള്ളത്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കയും സാൽസ്ബർഗും തമ്മിലാണ് ഏറ്റുമുട്ടുക.