ക്രിസ്റ്റ്യാനോയുടെ പവർഫുൾ ഫ്രീകിക്ക് വന്ന് പതിച്ചത് ക്യാമറമാന്റെ തലയിൽ, പരിക്ക് ഭീകരമെങ്കിലും പിന്നീട് ചിരിച്ച് ക്യാമറമാൻ.
സൗദി പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റും അൽ റെയ്ദും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ വിജയിക്കാൻ അൽ നസ്റിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസ്ർ വിജയിച്ചിരുന്നത്.ക്രിസ്റ്റ്യാനോ,മാനെ,ടാലിസ്ക്ക എന്നിവരാണ് ഗോളുകൾ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വന്നത് 78ആം മിനിട്ടിലായിരുന്നു.മികച്ച ഒരു ഗോൾ തന്നെയാണ് താരം നേടിയത്.ടാലിസ്ക്ക നൽകിയ പാസ് സ്വീകരിച്ച റൊണാൾഡോ ഒരു താരത്തെ ഡ്രിബിൾ ചെയ്യുകയും തുടർന്ന് കിടിലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയുമായിരുന്നു.ക്രിസ്റ്റ്യാനോ ഈ ലീഗിൽ നേടുന്ന ഏഴാമത്തെ ഗോളായിരുന്നു ഇത്.
ഈ മത്സരത്തിൽ ഒന്നിലധികം തവണ റൊണാൾഡോക്ക് ഫ്രീകിക്കുകൾ ലഭിച്ചിരുന്നു.ഈ ഫ്രീകിക്കുകൾ എതിരാളികൾക്ക് ഭീഷണി ഉയർത്തിയെങ്കിലും ഗോളാക്കി മാറ്റാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല. കൂടാതെ ഒരു അപകടം കൂടി റൊണാൾഡോയുടെ ഫ്രീകിക്ക് കാരണം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ഒരു ക്യാമറാമാന് പരിക്ക് ഏൽപ്പിക്കുകയായിരുന്നു.
CRISTIANO RONALDO TOP CORNER FREEKICK BOMBAZOOOOO😭😭😭pic.twitter.com/MGF2D2auDk
— Culers Media (@lewyball) September 16, 2023
റൊണാൾഡോയുടെ പവർഫുൾ ഫ്രീകിക്ക് ആയിരുന്നു വന്നിരുന്നത്.എതിർ ഗോൾ പോസ്റ്റിന്റെ പിറകിൽ ഒരു ക്യാമറമാൻ ഉണ്ടായിരുന്നു. റൊണാൾഡോയുടെ കിക്ക് കൃത്യം അദ്ദേഹത്തിന്റെ തലയിൽ വന്ന് പതിക്കുകയാണ് ചെയ്തത്. കരുത്തുറ്റ ഷോട്ട് ആയതിനാൽ അദ്ദേഹത്തിന്റെ ബാലൻസ് നഷ്ടമാകുന്നുമുണ്ട്.ഭീകരമായ രൂപത്തിൽ തന്നെയാണ് അദ്ദേഹത്തിന് പരിക്കേറ്റിയിരിക്കുന്നത്.നെറ്റിയുടെ വശത്ത് വലിയ രീതിയിൽ മുഴച്ചു നിൽക്കുന്നത് പിന്നീട് വന്ന ചിത്രങ്ങളിൽ കാണാം.
Cristiano Ronaldo Freekick hit the Camera Man, he has gotten a big Bump🤕pic.twitter.com/f6MD1abfwl pic.twitter.com/zifnMmDk5O
— Shivank (@MUFC_Shivank) September 16, 2023
പക്ഷേ അദ്ദേഹം ചിരിച്ചുകൊണ്ടാണ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. സംഭവിച്ചത് ഒരു അപകടമാണെങ്കിലും ക്യാമറമാൻ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നേരത്തെ റൊണാൾഡോയുടെ ഫ്രീകിക്ക് ഇടിച്ചു കൊണ്ട് ഒരു കുട്ടിക്ക് പരിക്കേറ്റതിന്റെ വീഡിയോയും പുറത്തേക്ക് വന്നിരുന്നു.