Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയൊരു പിസ്സ കഴിച്ചു,പിന്നീട് നടന്നത് ചരിത്രം!!

3,460

സമ്മർദ്ദങ്ങളിൽ നിന്നും മാറി ജീവിതം കൂടുതൽ ആഘോഷിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചത്.തുടർന്ന് മെസ്സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരങ്ങളിൽ ഒന്നായ മയാമിയെ മെസ്സി തിരഞ്ഞെടുക്കുകയായിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന് കൂടുതൽ സുഖകരമായ രീതിയിൽ ജീവിക്കാൻ വേണ്ടി കൂടിയായിരുന്നു മെസ്സി മയാമിയെ തിരഞ്ഞെടുത്തത്.

ഇന്റർ മയാമിക്ക് വേണ്ടി സ്വപ്നതുല്യമായ ഒരു തുടക്കം ലിയോ മെസ്സിക്ക് ലഭിക്കുകയും ചെയ്തിരുന്നു.ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല,മറ്റുള്ള കാര്യങ്ങളിലും ലയണൽ മെസ്സിയുടെ സ്വാധീനം വളരെ വലുതാണ്. മെസ്സി മയാമിയിൽ എത്തിയ ഉടനെ ഒരു സൂപ്പർ മാർക്കറ്റ് സന്ദർശിച്ചിരുന്നു.അതോടുകൂടി അവരുടെ മാർക്കറ്റ് വാല്യൂ കുതിച്ചുയരുകയും ചെയ്തിരുന്നു.

അതിനെ സമാനമായ ഒരു സംഭവം കൂടി നടന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സി മയാമിയിലെ ബഞ്ചെരോ റസ്റ്റോറന്റിൽ നിന്നും പിസ്സ ഓർഡർ ചെയ്തിരുന്നു. തുടർന്ന് അതിന്റെ വീഡിയോ മെസ്സി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ആ പിസ്സ വൈറലായിട്ടുണ്ട്.കോളടിച്ചത് റസ്റ്റോറന്റ് ഉടമക്കാണ്.

വളരെ വേഗത്തിൽ മയാമിയിൽ ഈ പിസ്സ വൈറലായി കഴിഞ്ഞു. നിരവധി ആളുകളാണ് മെസ്സിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടുകൊണ്ട് ഈ പിസ്സ വാങ്ങാൻ റസ്റ്റോറന്റിൽ എത്തിയത്. ഇതോടെ തിരക്ക് വർദ്ധിച്ചു. മാത്രമല്ല നീണ്ട ക്യുവും ഈ പിസ്സ വാങ്ങാൻ വേണ്ടി റസ്റ്റോറന്റിനു മുന്നിൽ ഉണ്ടാവുകയും ചെയ്തു. മെസ്സി കാരണം പിസ്സയും റസ്റ്റോറന്റും വൈറലായി.

ലയണൽ മെസ്സി ഇപ്പോൾ വിശ്രമത്തിലാണ്. അദ്ദേഹത്തിന് മസിലുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുണ്ട്. അർജന്റീനയുടെ അവസാനത്തെ മത്സരവും ഇന്റർ മയാമിയുടെ അവസാനത്തെ മത്സരവും മെസ്സി കളിച്ചിട്ടില്ല.എന്ന് തിരിച്ചു വരും എന്നത് വ്യക്തവുമല്ല.