മികച്ച താരമായ മെസ്സി മയാമിക്കൊപ്പമുള്ളത് ഞങ്ങൾക്കെതിരെ അവർക്ക് പാരയാകും, ഫൈനൽ മത്സരത്തിനു മുന്നേ ക്യാപ്റ്റൻ പറയുന്നു.
ലയണൽ മെസ്സി വന്നതിനുശേഷമാണ് ഇന്റർ മയാമി തങ്ങളുടെ ക്ലബ്ബിന്റെ ഹിസ്റ്ററിയിലെ ആദ്യത്തെ കിരീടം നേടിയത്.ലീഗ്സ് കപ്പ് കിരീടം നേടിയത് മയാമിയായിരുന്നു. മറ്റൊരു ട്രോഫി നേടാനുള്ള അവസരം മയാമിക്ക് ഇപ്പോൾ ഉണ്ട്.ഓപ്പൺ കപ്പിന്റെ ഫൈനലിൽ മയാമി എത്തിയിട്ടുണ്ട്.
ഈ മാസം അവസാനത്തിലാണ് ഫൈനൽ നടക്കുക.ഹൂസ്റ്റൻ ഡൈനാമോ എന്ന ക്ലബ്ബിനെതിരെയാണ് ഫൈനൽ മത്സരം കളിക്കുക.എംഎൽഎസിൽ വെസ്റ്റേൺ കോൺഫറൻസിൽ കളിക്കുന്ന ക്ലബ്ബ് ആണിത്. അവരുടെ ക്യാപ്റ്റൻ മെക്സിക്കൻ സൂപ്പർതാരമായ ഹെക്ടർ ഹെരേരയാണ്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. മെക്സിക്കോയുടെ നാഷണൽ ടീമിന് വേണ്ടി നൂറിലധികം മത്സരങ്ങളിൽ ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
അദ്ദേഹം ലയണൽ മെസ്സിക്കെതിരെ ഫൈനലിൽ ഇറങ്ങും. എപ്പോൾ ഈ ഫൈനലിനെ കുറിച്ച് ചില അഭിപ്രായങ്ങൾ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.ലോകത്തെ മികച്ച താരമായ ലയണൽ മെസ്സി ഇന്റർ മായാമിക്കൊപ്പമുള്ളത് അവരെ പരാജയപ്പെടുത്താൻ തങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നു എന്നാണ് ഹെക്ടർ പറഞ്ഞത്. മെസ്സി ഉള്ളത് ഞങ്ങൾക്കെതിരെ മയാമിക്ക് ഒരു പാരയാകും എന്ന ഒരു സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
Animo Messi ❤️🩹 pic.twitter.com/LunwDXEPLc
— Messi Xtra (@M30Xtra) September 21, 2023
ലയണൽ മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമാണ്. മെസ്സി വന്നത് ലീഗിന് ഒരുപാട് ഗുണകരമാണ്.ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൈനിങ്ങ് മെസ്സിയുടെതാണ്. ഫൈനലിൽ ഞങ്ങൾക്ക് മെസ്സിയെയാണ് നേരിടേണ്ടത്. അത് ഞങ്ങൾക്ക് ഒരു അധിക പ്രചോദനം നൽകുന്നുണ്ട്. ഞങ്ങൾക്ക് ഒരുപാട് കോൺഫിഡൻസും നൽകുന്നുണ്ട്. മെസ്സി ഉള്ളതുകൊണ്ട് തന്നെ ഞങ്ങൾ പരമാവധി മികച്ച പ്രകടനം നടത്തും,ഹെക്ടർ ഹെരേര പറഞ്ഞു.
ഈ സീസണിൽ രണ്ടാം കിരീടം നേടാനുള്ള അവസരമാണ് ഇന്റർ മയാമിക്ക് ഈ ഫൈനലിലൂടെ ലഭിക്കുക. ലയണൽ മെസ്സിയിൽ തന്നെയാണ് പ്രതീക്ഷകൾ ഉള്ളത്. തകർന്ന് തരിപ്പണമായ ടീം മെസ്സി വന്നതിനുശേഷമാണ് ഒന്ന് പച്ചപിടിച്ചു തുടങ്ങിയത്.