Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ക്രിസ്റ്റ്യാനോ ഇനി ഇടിക്കൂട്ടിലേക്കും,എത്തുക ജോൺ സിനക്കൊപ്പം,ആരാധകർ ആവേശത്തിൽ.

884

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന സമയത്തിലാണ് ഇപ്പോൾ ഉള്ളത്.സൗദി അറേബ്യയിലാണ് ഇപ്പോൾ അദ്ദേഹം ചിലവഴിക്കുന്നത്. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം റൊണാൾഡോയാണ്.സൗദിയിലെ ഫുട്ബോളും സമയവും റൊണാൾഡോ ആസ്വദിക്കുന്നുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോപ്പുലാരിറ്റി അതിഭീകരമാണ്.കഴിഞ്ഞ മത്സരത്തിനു വേണ്ടി റൊണാൾഡോ ഇറാനിൽ എത്തിയപ്പോൾ അതിന്റെ നേർക്കാഴ്ചകൾ ഫുട്ബോൾ ലോകത്തിന് കാണാൻ കഴിഞ്ഞിരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തും ആരാധകരെ അവകാശപ്പെടാൻ റൊണാൾഡോക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ റൊണാൾഡോയേക്കാൾ വലിയ പ്രമോഷൻ ഇന്ന് ലോകത്ത് കുറവാണ്.

WWE അഥവാ വേൾഡ് റസലിംഗ് എന്റർടൈൻമെന്റ് എല്ലാവർക്കും പരിചിതമായ ഒന്നാണ്. ലോകത്തെ ഏറ്റവും കൂടുതൽ കാണികളുള്ള ഷോകളിൽ ഒന്നാണ് WWE.അവരുടെ സംഘാടകർക്ക് ഒരു ആഗ്രഹമുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ WWE യിൽ പങ്കെടുപ്പിക്കണമെന്ന്. അത് സാധ്യമാകാനുള്ള അവസരങ്ങൾ വരുന്ന നവംബർ മാസത്തിൽ ഒത്തു വരുന്നുണ്ട്.

അതായത് നവംബറിൽ സൗദി അറേബ്യയിൽ വച്ചുകൊണ്ടുതന്നെ WWE യുടെ ക്രൗൺ ജുവൽ ഷോ നടക്കുന്നുണ്ട്.ഈ ഷോയിൽ റൊണാൾഡോയെ എത്തിക്കാൻ ഇതിന്റെ സംഘാടകർ ആഗ്രഹിക്കുന്നുണ്ട് എന്നത് മാത്രമല്ല അവർ സമീപിക്കുകയും ചെയ്തിട്ടുണ്ട്.ഒരു പ്രത്യേക അതിഥിയായി കൊണ്ടായിരിക്കും റൊണാൾഡോ ഷോയിൽ പങ്കെടുക്കുക.WWE യിലെ അതിപ്രശസ്തനായ ജോൺ സിനക്കൊപ്പമായിരിക്കും റൊണാൾഡോ എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

പക്ഷേ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വരാത്തതുകൊണ്ട് ഉറപ്പിച്ച് പറയാനായിട്ടില്ല. സൗദി അറേബ്യയിൽ തന്നെ ആയതിനാൽ റൊണാൾഡോയുടെ ഷെഡ്യൂളുകളെ ഇത് ബാധിക്കില്ല. റൊണാൾഡോയെ WWE യിൽ കാണാൻ കഴിഞ്ഞാൽ അത് ആരാധകർക്ക് ആവേശം പകരുന്ന ഒരു കാര്യമായിരിക്കും. മാത്രമല്ല WWE എന്ന പ്രോഗ്രാമിന് കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്യും.