റാമോസിന്റെ ഗോളിൽ ബാഴ്സ ജയിച്ചു,പെനാൽറ്റി പാഴാക്കി നെയ്മർ, വീണ്ടും തകർപ്പൻ പ്രകടനവുമായി ക്രിസ്റ്റ്യാനോ.
എഫ്സി ബാഴ്സലോണയും സെവിയ്യയും തമ്മിലായിരുന്നു ഇന്നലെ നടന്ന സ്പാനിഷ് ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയത്.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണയാണ് വിജയിച്ചിട്ടുള്ളത്.സെവിയ്യ താരമായ സെർജിയോ റാമോസ് മത്സരത്തിന്റെ 76ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. ഈ ഗോളാണ് ബാഴ്സക്ക് വിജയം നേടിക്കൊടുത്തത്.
സെൽഫ് ഗോൾ മാറ്റി നിർത്തിയാൽ മികച്ച പ്രകടനം നടത്താൻ റാമോസിന് സാധിച്ചിരുന്നു.വിജയിച്ച ബാഴ്സലോണ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിട്ടുണ്ട്. 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ആണ് ബാഴ്സലോണക്ക് ഉള്ളത്. തോൽവി വഴങ്ങിയ സെവിയ്യ 12ആം സ്ഥാനത്താണ് ഉള്ളത്.
Sergio Ramos played with Messi for only 2 seasons and he’s already scoring own goals for Barca😂😭😭 pic.twitter.com/DdLFO9EU24
— Formula🌵 (@1realFormula) September 29, 2023
സൗദി അറേബ്യയിൽ നെയ്മർ ജൂനിയറുടെ കഷ്ടകാലം തുടരുകയാണ്.അൽ ഹിലാലിന് വേണ്ടി ഇതുവരെ ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് നെയ്മർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.ഇന്നലെയും നെയ്മർ ഒരു പെനാൽറ്റി പാഴാക്കിയിട്ടുണ്ട്. അൽ ശബാബും അൽ ഹിലാലും തമ്മിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ ഹിലാൽ വിജയിക്കുകയായിരുന്നു. മത്സരത്തിന്റെ 37ആം മിനിട്ടിൽ ലഭിച്ച നെയ്മറുടെ പെനാൽറ്റി അൽ ഷബാബ് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു.
There are people trolling Ronaldo for scoring a penalty today when the game was 1-1
— 7 (@NoodleHairCR7) September 29, 2023
Meanwhile Neymar can't score one
Penalties aren't easy!! Ronaldo makes them look easy!! pic.twitter.com/5UbBuPtVcg
പക്ഷേ കൂലിബലി നേടിയ ഗോളിന്റെ അസിസ്റ്റ് നെയ്മറുടെ വകയായിരുന്നു. പിന്നീട് മിട്രോവിച്ച് കൂടി ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയം ഉറപ്പിച്ചു. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വിജയിച്ചിട്ടുണ്ട്.പതിവുപോലെ റൊണാൾഡോ തന്നെയാണ് മത്സരത്തിൽ തിളങ്ങിയത്.
Cristiano Ronaldo vs Al Tai | Highlights. 🔥
— CristianoXtra (@CristianoXtra_) September 29, 2023
pic.twitter.com/aLHSu3KAWG
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നസ്ർ അൽ തായിയെ തോൽപ്പിച്ചത്.മത്സരത്തിൽ റൊണാൾഡോ ഒരു ഗോളും ഒരു അസിസ്റ്റം നേടി.ടാലിസ്‌ക്ക നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് റൊണാൾഡോ ആയിരുന്നു.പിന്നീട് അവസാനത്തിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ ഗോളാക്കി മാറ്റുകയും വിജയം നേടിക്കൊടുക്കുകയും ചെയ്തു. ഇപ്പോൾ പോയിന്റ് പട്ടികയിൽ അൽ ഹിലാൽ ഒന്നാം സ്ഥാനത്തും അൽ ഇതിഹാദ് രണ്ടാം സ്ഥാനത്തും അൽ നസ്ർ നാലാം സ്ഥാനത്തുമാണ്.