കേരള ബ്ലാസ്റ്റേഴ്സ് ഇനി എവിടെയാണ് മെച്ചപ്പെടാനുള്ളതെന്ന് കൃത്യമായി പറഞ്ഞ് പരിശീലകൻ ഡോവൻ.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ ക്വാമെ പെപ്ര,ഡൈസുകെ സാക്കയ് എന്നിവർക്ക് കഴിഞ്ഞിരുന്നു. ഇതിൽ ജാപ്പനീസ് താരം മികച്ച പ്രകടനം നടത്തിയപ്പോൾ പെപ്ര പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. പക്ഷേ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഏറ്റവും അവസാനത്തിൽ ചേർന്ന് രണ്ട് താരങ്ങളാണ് ഇവർ. രണ്ടുപേർക്കും സമയം ഇനിയും ആവശ്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക് ഡോവൻ ഈ രണ്ടുപേരുടെയും പ്രകടനം വിലയിരുത്തിയിരുന്നു. മാത്രമല്ല ക്ലബ്ബ് ഇനി മുന്നേറ്റത്തിലാണ് മെച്ചപ്പെടാനുള്ളത് എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്. ഡിഫൻസ് വളരെ നല്ല രീതിയിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.
Dear Miners, THIS IS KOCHI! 🏡
— Manjappada (@kbfc_manjappada) October 1, 2023
Your Furnace can't handle this heat! 🫵🏻🟡#Manjappada #KoodeyundManjappada #ISL10 #KBFC pic.twitter.com/KHMTpkqVyU
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തിയിട്ടുണ്ട്.പ്രത്യേകിച്ച് ഡിഫൻസിൽ. ഇനി ഞങ്ങൾ മെച്ചപ്പെടാനുള്ളത് ഒഫൻസിലാണ്.ആക്രമണത്തിന്റെ കാര്യത്തിൽ പ്രകടനം മെച്ചപ്പെടുത്തണം.സാക്കയും പെപ്രയും ടീമിനോടൊപ്പം പുതുതായി ചേർന്ന താരങ്ങളാണ്.വളരെ വൈകി കൊണ്ടാണ് എത്തിയത്.നാല് ആഴ്ചയോളം അവർക്ക് ഒരുക്കങ്ങൾ നഷ്ടമായിട്ടുണ്ട്.ദുബൈയിൽ വെച്ചാണ് അവർ ടീമിനോടൊപ്പം ചേർന്നത്. എന്നിട്ടും ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ അവർ കാര്യങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്,കോച്ച് പറഞ്ഞു.
It’s going to be loud.! 🗣️
— Manjappada (@kbfc_manjappada) October 1, 2023
It’s going to be electrifying..!⚡️
JFC, we can’t wait to welcome you to our fortress..!! 🏟️👊#Manjappada #KBFC #KoodeyundManjappada #ISL10 #MenInYellow pic.twitter.com/iAiOJAd8eC
പെപ്രയും ഡൈസുകെയുമായിരിക്കും ഇന്നത്തെ മത്സരത്തിലും സ്റ്റാർട്ട് ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ ദിമി വരുന്നതുകൊണ്ട് പെപ്രയുടെ സ്ഥാനത്തിന് കോട്ടം തട്ടാൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി.