മെസ്സി പിന്നീട് വിളിച്ചിരുന്നു, എന്നോട് മാപ്പും പറഞ്ഞു: പ്രശസ്ത റഫറി ലാഹോസിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലായിരുന്നു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്.ആ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. അത്രയേറെ ആവേശഭരിതമായിരുന്നു ആ മത്സരം.നിരവധി ട്വിസ്റ്റുകൾ ആ മത്സരത്തിൽ നടന്നിരുന്നു.
മാത്രമല്ല നിരവധി കാർഡുകൾ പിറന്ന ഒരു മത്സരം കൂടിയായിരുന്നു അത്. കാർഡുകൾ നൽകുന്നതിൽ ഒരു മടിയും കാണിക്കാത്ത റഫറി മാറ്റിയോ ലാഹോസായിരുന്നു ആ മത്സരം നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങൾക്കും വലിയ പ്രതിഷേധങ്ങളൊക്കെ മത്സരത്തിനിടയിൽ നേരിടേണ്ടി. ലയണൽ മെസ്സിയുടെ മറ്റൊരു മുഖം കണ്ട മത്സരമായിരുന്നു അത്.
റഫറിയോടും എതിർ താരങ്ങളോടും എതിർ പരിശീലകനോടും മെസ്സി വളരെയധികം അഗ്രസീവ് ആയിക്കൊണ്ടായിരുന്നു പെരുമാറിയിരുന്നത്.ലാഹോസിനോട് മെസ്സി വളരെയധികം ദേഷ്യപ്പെടുന്നത് ഒരുപാട് തവണ നമ്മൾ കണ്ടിരുന്നു. മത്സരത്തിനു ശേഷവും മെസ്സി റഫറിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു നിർണായക വെളിപ്പെടുത്തൽ ഇപ്പോൾ റഫറിയായ ലാഹോസ് തന്നെ നടത്തിയിട്ടുണ്ട്.
Deco 🇵🇹 🗣️: "Argentina won the World Cup because they have Messi. For us, Portugal had the best generation of good players, but we don't have Messi.”pic.twitter.com/lxWOuG9z7I
— Barça Worldwide (@BarcaWorldwide) September 26, 2023
ലയണൽ മെസ്സി എന്നെ പിന്നിലും വിളിച്ചിരുന്നു.നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിനിടയിലും അതിനുശേഷവും അദ്ദേഹം എനിക്കെതിരെ ചില മോശം വാക്കുകളൊക്കെ ഉപയോഗിച്ചിരുന്നു, അതിന് മാപ്പ് പറയാൻ വേണ്ടിയായിരുന്നു മെസ്സി വിളിച്ചിരുന്നത്.മെസ്സി എന്നോട് മാപ്പ് പറയുകയും ചെയ്തു,ഇതാണ് ലാഹോസ് പറഞ്ഞിരുന്നത്.
Messi 🇦🇷 vs Croatia 🇭🇷 #soccer #futbol #worldcup #argentina #soccerskills #leomessi #messi #goat pic.twitter.com/NPvgaiXLgU
— Smoothie AI (@smoothieAI) September 27, 2023
ലയണൽ മെസ്സി തന്നെ നെതർലാന്റ്സിനെതിരെയുള്ള ആ മത്സരത്തെക്കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. മത്സരത്തിനിടയിലും അതിനുശേഷവുമൊക്കെ തന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ശരിയായില്ലെന്നും അതൊക്കെ ആ നിമിഷത്തിൽ സംഭവിച്ചു പോയതാണ് എന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ഏതായാലും മറ്റൊരു മെസ്സിയെയായിരുന്നു നമ്മൾ വേൾഡ് കപ്പിൽ കണ്ടത്.