ഫുൾ സ്റ്റേഡിയം,അവിശ്വസനീയ പിന്തുണ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കണ്ട് കണ്ണ് തള്ളി സൂപ്പർ താരം.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ രണ്ടു മത്സരങ്ങളും ഹോം മൈതാനത്ത് വച്ചുകൊണ്ടാണ് പൂർത്തിയായത്. രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിക്കുന്നത്. അതിൽ വലിയ പങ്കുവഹിച്ച ആരാധകരുടെ പിന്തുണയെ പ്രത്യേകം എടുത്തു പ്രശംസിക്കേണ്ടതുണ്ട്.
നിറഞ്ഞു കവിഞ്ഞ കൊച്ചിയിൽ സ്റ്റേഡിയം കാണാൻ വളരെ മനോഹരമാണ്. ഒരു മഞ്ഞക്കടൽ തന്നെയാണ് മഞ്ഞപ്പടയും ആരാധകരും കലൂരിൽ ഒരുക്കാറുള്ളത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഏകദേശം 35,000 ത്തോളം ആരാധകരാണ് മത്സരം വേണ്ടി എത്തിയിട്ടുള്ളത്. മാത്രമല്ല മത്സരത്തിന്റെ മുഴുവൻ സമയവും അവർ ആർപ്പുവിളിച്ച് താരങ്ങളെ പ്രചോദിപ്പിക്കുന്നതും കാണാൻ കഴിയും.
ഇത്രയധികം ആരാധകരുടെ ശബ്ദാരവങ്ങളും പിന്തുണയും പല താരങ്ങൾക്കും പുത്തൻ അനുഭവമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയതാരമായ മിലോസ് ഡ്രിൻസിച്ചിനും ഇത് ഒരു പുതിയ അനുഭവമാണ്. അവിശ്വസനീയമായ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഡ്രിൻസിച്ച് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിട്ടുള്ളത്. ഈ ആരാധക പിന്തുണ അദ്ദേഹത്തിന്റെ കണ്ണ് തള്ളിച്ചിട്ടുണ്ട് എന്ന് സാരം.
Milos Drincic 🛡️🇲🇪 #KBFC pic.twitter.com/pgKPDHvNG3
— KBFC XTRA (@kbfcxtra) October 2, 2023
സ്റ്റേഡിയം മുഴുവനും ആരാധകരാൽ നിറഞ്ഞിരിക്കുന്നു. ഏറ്റവും മികച്ച ആരാധകരിൽ നിന്നും അവിശ്വസനീയമായ പിന്തുണ ഞങ്ങൾക്ക് വീണ്ടും കിട്ടിയിരിക്കുന്നു,അങ്ങനെ ഞങ്ങൾ വീണ്ടും വിജയിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട വിജയമാണ് ഞങ്ങൾ നേടിയത്, ഒപ്പം ക്ലീൻ ഷീറ്റും നേടാനായി. രണ്ടിൽ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ടു പോവുകയാണ്,മിലോസ് കുറിച്ചു.
കഴിഞ്ഞ മത്സരത്തിൽ ഏറ്റവും മികച്ച ഡിഫൻഡറായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും തിരഞ്ഞെടുത്തത് ഈ 24 കാരനായ താരത്തെയാണ്.തകർപ്പൻ പ്രകടനമായിരുന്നു മത്സരത്തിൽ അദ്ദേഹം നടത്തിയിരുന്നത്. അതിനിർണായകമായ ടാക്കിളുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മത്സരത്തിൽ ഉണ്ടായിരുന്നു.