Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മാറ്റങ്ങൾ ഉണ്ടാകുമോ? മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയായിരിക്കും?

905

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മുംബൈയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം കളിക്കേണ്ടത് എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്.

ആദ്യ രണ്ടു മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് കോൺഫിഡൻസ് നൽകുന്ന കാര്യമാണ്. അതേസമയം ഒരു സമനിലയും ഒരു വിജയവുമായാണ് മുംബൈ വരുന്നത്. പക്ഷേ പരസ്പരം ഏറ്റുമുട്ടിയ എല്ലാ കണക്കുകളിലും ബ്ലാസ്റ്റേഴ്സിനെ തിരിച്ചടികൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഇത്തവണ അതിന് പ്രതികാരം തീർക്കാൻ ആകുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

എങ്ങനെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ? മാറ്റങ്ങൾ വല്ലതും ഉണ്ടാകുമോ? ഇതും ആരാധകർക്ക് അറിയേണ്ട കാര്യമാണ്.ഖേൽ നൗ പറയുന്നത് മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതാണ്. അതായത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലേക്ക് ഇലവനെ തന്നെ കളത്തിലേക്ക് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ നമുക്ക് ഒന്ന് രണ്ട് മാറ്റങ്ങൾ ഇവിടെ പ്രതീക്ഷിക്കുന്നു.

അതായത് വിബിനും ദിമിയും വന്നതോടുകൂടിയാണ് കാര്യങ്ങൾ നിയന്ത്രണത്തിലായത് എന്നത് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കഴിഞ്ഞ മത്സരത്തിനുശേഷം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടു താരങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായാലും അത്ഭുതപ്പെടാനില്ല. അങ്ങനെയാണെങ്കിൽ ഡാനിഷ് ഫാറൂഖ്‌,ക്വാമെ പെപ്ര എന്നിവർക്കായിരിക്കും സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമാക്കുക. അങ്ങനെ സംഭവിക്കില്ല എന്ന് തന്നെയാണ് ഖേൽ നൗ അവകാശപ്പെടുന്നത്.അവർ നൽകിയ പോസിബിൾ ഇലവൻ ഇങ്ങനെയാണ്.

Mumbai City FC (4-2-3-1)
Phurba Lachenpa (GK), Rahul Bheke, Rostyn Griffiths, Mehtab Singh, Akash Mishra, Apuia, Yoëll van Nieff, Lallianzuala Chhangte, Greg Stewart, Bipin Singh, Jorge Pereyra Diaz.

Kerala Blasters (4-2-3-1)
Sachin Suresh (GK), Prabir Das, Milos Drincic, Pritam Kotal, Aiban Dohling, Jeakson Singh, Danish Farooq, Mohammed Aimen, Adrian Luna, Daisuke Sakai, Kwame Peprah

മുംബൈയെ കിടക്കാൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കുന്ന ഊർജ്ജം ചെറുതൊന്നും ആയിരിക്കില്ല. രണ്ടു മത്സരങ്ങളിലും ഗോളടിച്ച ക്യാപ്റ്റൻ ലൂണ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം. സ്ട്രൈക്കർ ദിമി മടങ്ങി എത്തിയതും ബ്ലാസ്റ്റേഴ്സിന് സന്തോഷം പകരുന്ന കാര്യമാണ്.