Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിന് പണി കിട്ടുമോ?ക്ലബ്ബിന് കത്തയച്ച് കേരള പോലീസ് മേധാവി!

11,475

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന കാര്യത്തിൽ ആർക്കും സംശയങ്ങൾ കാണില്ല.ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലും കേരള ബ്ലാസ്റ്റേഴ്സ് മുൻപന്തിയിലുണ്ട്. ഈ സീസണിൽ മികച്ച ഒരു തുടക്കം ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്.മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്.

എന്നാൽ ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് 2016 മുതൽ 2019 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കും സുരക്ഷ ഒരുക്കിയതിന്റെ പണം ഇപ്പോഴും കേരള പോലീസിന് നൽകിയിട്ടില്ല. അതായത് കൊച്ചിയിലെ ഓരോ മത്സരത്തിനും ഏകദേശം 650 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് കേരള പോലീസ് വിട്ടു നൽകാറുള്ളത്. ഇത്തരത്തിൽ മൂന്ന് വർഷത്തെ തുകയായി കൊണ്ട് ഒരു കോടി 30 ലക്ഷത്തിലധികം രൂപ വരുന്നുണ്ട്.

ഈ പണം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് കേരള പോലീസിന് നൽകിയിട്ടില്ല. ഇത് എഴുതിത്തള്ളാൻ വേണ്ടി ക്ലബ്ബ് കേരള ഗവൺമെന്റിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കേരള ഗവൺമെന്റ് അതിന് സമ്മതിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഈ തുക ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ നൽകേണ്ടതുണ്ട്. കാരണം കേരള പോലീസ് മേധാവി ബ്ലാസ്റ്റേഴ്സിന് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് കത്ത് അയച്ചു കഴിഞ്ഞു.

മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കേരള പോലീസ് മേധാവി ബ്ലാസ്റ്റേഴ്സിന്റെ സിഇഒക്കാണ് കത്ത് അയച്ചിട്ടുള്ളത്. കുടിശ്ശിക വരുത്തിയ തുക എത്രയും പെട്ടെന്ന് അടച്ചു തീർക്കണമെന്ന് ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നുമാണ് കത്തിൽ ഉള്ളത്.ഈ തുക അടച്ചു തീർത്തിട്ടില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പണി കിട്ടാൻ സാധ്യതയുണ്ട്.

അത്യാവശ്യം സാമ്പത്തികമായ ബുദ്ധിമുട്ടുകളിലൂടെയാണ് ക്ലബ്ബ് കടന്നുപോകുന്നത്. എന്തെന്നാൽ കഴിഞ്ഞ സീസണിൽ മത്സരം ബഹിഷ്കരിച്ചതിന്റെ പേരിൽ വലിയ ഒരു തുക തന്നെ പിഴയായി കൊണ്ട് അടക്കാനുണ്ട്. അതിനുപുറമെയാണ് ഇതും ഉടൻതന്നെ ക്ലബ്ബിന് പരിഹരിക്കേണ്ടതായി വരുന്നത്. കേരള പോലീസുമായുള്ള ഇടപാടുകൾ എത്രയും പെട്ടെന്ന് ക്ലബ്ബ് തീർക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.