Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഈ സീസണിൽ നിന്നും പുറത്തായി, പുതിയ മെസ്സേജുമായി ഐബൻബാ ഡോഹ്ലിങ്‌.

3,575

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ പൊന്നും വില കൊടുത്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിങ്ബാക്കാണ് ഐബൻ ബാ ഡോഹ്ലിങ്‌. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ച രൂപത്തിലല്ല ഇപ്പോൾ നടന്നിട്ടുള്ളത്. കാരണം ഐബൻ ഈ സീസണിൽ നിന്നും പുറത്തായിട്ടുണ്ട്.അദ്ദേഹത്തിന് ഇനി കളിക്കാൻ കഴിയില്ല.

കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു ഐബന് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ പിൻവലിക്കുകയും സന്ദീപ് സിംഗിനെ ഇറക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഈ സീസണിൽ തനിക്ക് എന്നെ കളിക്കാൻ കഴിയില്ല എന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് ഇത് ശരിവെക്കുകയും ചെയ്തു.

ഇപ്പോൾ അദ്ദേഹം പുതിയ ഒരു മെസ്സേജ് എല്ലാവർക്കുമായി കൊണ്ട് നൽകിയിട്ടുണ്ട്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് അദ്ദേഹത്തെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ് ഐബൻ ചെയ്തിട്ടുള്ളത്. വരുന്ന ആഴ്ചകളിൽ താൻ അപ്ഡേറ്റുകൾ നൽകുമെന്നും ഈ ഇന്ത്യൻ താരം അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മെസ്സേജുകൾ അയച്ചുകൊണ്ട് ഈ സമയത്ത് എന്നെ പിന്തുണച്ച എല്ലാ ഫുട്ബോൾ ആരാധകരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. മാത്രമല്ല എന്റെ സഹതാരങ്ങളോടും എന്റെ പരിശീലകരോടും കുടുംബാംഗങ്ങളോടും എന്നെ സ്നേഹിക്കുന്നവരോടും നന്ദി അറിയിക്കുന്നു. മാത്രമല്ല എന്നെ ശരിയായി പരിപാലിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനോടും പ്രധാനമായും ഞാൻ നന്ദി പറയുന്നു.വരുന്ന ആഴ്ചകളിൽ ഞാൻ അപ്ഡേറ്റുകൾ എത്തിക്കുന്നതാണ്,ഐബൻ പറഞ്ഞു.

അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒക്ടോബർ 21 തീയതിയാണ് ഈ മത്സരം അരങ്ങേറുക.കൊച്ചിയിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്.എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.