അടുത്തമാസം ലിയോ മെസ്സി വരുന്നു, ഇന്ത്യയുടെ അയൽ രാജ്യത്തേക്ക്, രണ്ട് മത്സരങ്ങളും കളിക്കും.
ലയണൽ മെസ്സി ഇപ്പോൾ അർജന്റീനയുടെ നാഷണൽ ടീമിനോടൊപ്പമാണ് ഉള്ളത്. കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കുറച്ച് സമയം മെസ്സി കളിച്ചിരുന്നു. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.ആ മത്സരത്തിൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതിനുശേഷം ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് മടങ്ങും.ഇന്ററിന് അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് അവർക്ക് ഇനി അവശേഷിക്കുന്നത്.ഷാർലറ്റ് എഫ്സിയാണ് ആ രണ്ടു മത്സരങ്ങളിലെയും ഇന്ററിന്റെ എതിരാളികൾ. ആ മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ മയാമിയുടെ ഈ സീസൺ അവസാനിക്കും.
ലയണൽ മെസ്സി വന്നതുകൊണ്ട് തന്നെ ഇന്റർ മയാമി എന്ന ക്ലബ്ബിന് ആഗോളതലത്തിൽ ഇപ്പോൾ റീച്ച് ലഭിച്ചിട്ടുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് അധികൃതർ ഇപ്പോൾ ഉള്ളത്. അതായത് ക്ലബ്ബിന്റെ ആദ്യ വിദേശ പര്യടനം അവരിപ്പോൾ നടത്തുകയാണ്. ഇന്ത്യയുടെ അയൽ രാജ്യമായ ചൈനയിലേക്കാണ് ഫ്രണ്ട്‌ലി മത്സരങ്ങൾക്ക് വേണ്ടി മെസ്സിയും സംഘവും വരുന്നത്.
OFFICIAL: Leo Messi will head to China with Inter Miami in November ✈️🇨🇳 pic.twitter.com/riXOL1LKhM
— Leo Messi 🔟 Fan Club (@WeAreMessi) October 15, 2023
അടുത്തമാസം ചൈനയിൽ വച്ചുകൊണ്ട് രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്റർ മയാമി കളിക്കുക. നവംബർ അഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ കിങ്ഡാവോ ഹൈനു എഫ്സിയെയാണ് ഇന്റർ നേരിടുക. നവംബർ എട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ചെങ്ഡു റോങ്ചെങ്ങിനെയും അവർ നേരിടും. ഈ രണ്ട് ക്ലബ്ബുകളും ചൈനീസ് സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബ്ബുകളാണ്.ഈ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സാമ്പത്തികപരമായി വലിയ നേട്ടം കൈവരിക്കാനും ഇന്ററിന് കഴിയും.
Inter Miami have announced two matches for November in China.
— Roy Nemer (@RoyNemer) October 15, 2023
November 5 vs. Qingdao Hainiu FC
November 8 vs. Chengdu Rongcheng
These would be two matches before Argentina play Brazil and Uruguay that month. pic.twitter.com/cJ8CJxTa6e
ലയണൽ മെസ്സി തന്നെയായിരിക്കും ഈ മത്സരത്തിലെ പ്രധാന ആകർഷണം.ഏഷ്യയിലും വലിയ ആരാധക കൂട്ടമുള്ള ഒരു വ്യക്തിയാണ് ലയണൽ മെസ്സി. നേരത്തെ പിഎസ്ജിയോടൊപ്പം ജപ്പാൻ ടൂർ നടത്തിയപ്പോൾ വലിയ വരവേൽപ്പ് ആയിരുന്നു മെസ്സിക്ക് ലഭിച്ചിരുന്നത്.