ബ്രൂണോ ഫെർണാണ്ടസ് ക്രിസ്റ്റ്യാനോയെ റൊണാൾഡോയെ കുറിച്ച് സമ്മതിക്കുന്നു,ഇല്ല.. ഇനി ഇങ്ങനെയൊരാൾ ഉണ്ടാവില്ല.
പോർച്ചുഗലിന്റെ നാഷണൽ ടീം ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പിന് ശേഷമാണ് റോബർട്ടോ മാർട്ടിനസ് അവരുടെ പരിശീലകനായി കൊണ്ട് എത്തിയത്. അതിനുശേഷം യൂറോ യോഗ്യതയിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച അവർ അടുത്ത വർഷത്തെ യൂറോ കപ്പിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
ഗോളടിച്ച് കൂട്ടുകയാണ് നിലവിൽ പോർച്ചുഗൽ ചെയ്യുന്നത്. യൂറോ യോഗ്യതയിലെ ഏഴു മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ അവർ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും മാസ്മരിക ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സ്ലോവാക്യക്കെതിരെയുള്ള മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്.ഇന്റർനാഷണൽ ഫുട്ബോളിൽ 125 ഗോളുകൾ പൂർത്തിയാക്കിയ റൊണാൾഡോ ഫുട്ബോൾ ലോകത്തിന് ശരിക്കും അത്ഭുതമായി മാറിയിരിക്കുകയാണ്.
റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ തന്നെ ഉണ്ടാവാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അദ്ദേഹത്തെപ്പോലെ ഇനി ഒരാൾ ഉണ്ടാവില്ല എന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. റൊണാൾഡോയെ പോലെ ഇനി ഒരു താരം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Cristiano never forgets to thank the player who assists him.
— Al Nassr Zone (@TheNassrZone) October 15, 2023
🫵
🇵🇹 Bruno x Cristiano 🇵🇹 ⚽️ 💥 pic.twitter.com/pipYgeoRwo
മറ്റൊരു പോർച്ചുഗീസ് റൊണാൾഡോ ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിന് സാധ്യതയില്ല.അദ്ദേഹത്തെപ്പോലെ ഇനി ഒരാൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹം ഞങ്ങൾക്ക് ഇപ്പോൾ നൽകുന്നതെല്ലാം ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. പല താരങ്ങൾക്കും അഡാപ്റ്റ് ആവാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ അങ്ങനെയല്ല. എവിടെയായാലും റൊണാൾഡോക്ക് ഒരുപോലെയാണ്, അദ്ദേഹം ഗോൾ അടിക്കുന്നത് തുടരുക തന്നെ ചെയ്യും,ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.
Bruno Fernandes to Cristiano Ronaldo: GOAL! pic.twitter.com/imyTNn18K2
— TC (@totalcristiano) October 13, 2023
റൊണാൾഡോ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.സൗദി അറേബ്യൻ ലീഗിൽ കേവലം ആകെ 8 മത്സരങ്ങൾ മാത്രം കളിച്ച റൊണാൾഡോ 15 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു. പത്തു ഗോളുകളും 5 അസിസ്റ്റുകളും ആണ് റൊണാൾഡോ നേടിയിട്ടുള്ളത്.