ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന നെയ്മർ ഒരുപാട് കാലം പുറത്തിരിക്കും,മെസ്സേജുമായി ലിയോ മെസ്സി.
കരിയറിന്റെ വലിയൊരു ഭാഗം പരിക്കുകളാൽ വളഞ്ഞ ഒരു താരമാണ് നെയ്മർ ജൂനിയർ. നിരവധി പ്രധാനപ്പെട്ട സമയങ്ങളും മത്സരങ്ങളും ഒക്കെ നെയ്മർക്ക് പരിക്ക് കാരണം നഷ്ടമായിട്ടുണ്ട്.അക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി എത്തിച്ചേരുകയാണ്.ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ നെയ്മർ ജൂനിയർക്ക് പരിക്കേറ്റിരുന്നു.
ആ പരിക്കിന്റെ പൂർണ്ണമായ വിശദാംശങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.നെയ്മറുടെ പരിക്ക് വളരെയധികം സീരിയസാണ്. കാൽമുട്ടിന് ACL ഇഞ്ചുറിയാണ് നെയ്മർക്ക് ഏറ്റിരിക്കുന്നത്.അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണ്.വൈകാതെ തന്നെ നെയ്മർ ജൂനിയർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഒരുപാട് കാലം നെയ്മർ ജൂനിയർ പുറത്തിരിക്കേണ്ടി വരും. ചുരുങ്ങിയത് ആറോ ഏഴോ മാസമെങ്കിലും നെയ്മർ കളിക്കാതെ പുറത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.അതായത് ഈ സീസൺ തന്നെ അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്.അത്രയും വലിയ ഗുരുതരമായ പരിക്കാണ് നെയ്മർക്ക് ഏറ്റിരിക്കുന്നത്.
🚨JUST IN:
— Neymoleque | Fan 🇧🇷 (@Neymoleque) October 18, 2023
Neymar’s recovery could take 6 months. If this is the case, he will be able to play in the 2024 Copa América.
🗞️ – @geglobo pic.twitter.com/ZJUcRiblLm
നെയ്മർ ജൂനിയറുടെ വളരെയധികം അടുത്ത സുഹൃത്താണ് ലയണൽ മെസ്സി.ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു മെസ്സേജ് നൽകിയിട്ടുണ്ട്.ഈ അവസരത്തിൽ ഒരുപാട് കരുത്ത് പകരുന്നു എന്നാണ് മെസ്സിയുടെ മെസ്സേജ്. അതായത് ബുദ്ധിമുട്ടുന്ന നെയ്മർക്ക് പിന്തുണ അറിയിക്കുകയാണ് ലയണൽ മെസ്സി ചെയ്തിട്ടുള്ളത്.
Messi showing his support for Neymar 🥲💔 pic.twitter.com/rsmeWrxGZ8
— Brasil Football 🇧🇷 (@BrasilEdition) October 18, 2023
അടുത്ത മാസമാണ് അർജന്റീനയും ബ്രസീലും മത്സരം വരുന്നത്. ഈ മത്സരത്തിൽ അർജന്റീനയെ നേരിടാൻ നെയ്മർ ജൂനിയർ ഉണ്ടാവില്ല എന്നത് ഉറപ്പായി കഴിഞ്ഞു. അൽ ഹിലാലിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ എല്ലാം നെയ്മർ നഷ്ടമാകും. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനു വേണ്ടി നെയ്മർ കളിച്ചിട്ടുള്ളത്. താരത്തിനേറ്റ പരിക്ക് ഏറ്റവും കൂടുതൽ തിരിച്ചടിയാവുന്നത് അൽ ഹിലാലിന് തന്നെയാണ്.