Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അർജന്റീനയുടെ വേൾഡ് കപ്പ് ഫിഫ തിരിച്ചെടുക്കുമോ? പ്രചരിക്കുന്ന ഊഹാപോഹങ്ങളിലെ വസ്തുതയെന്താണ്?

22,332

ആവേശഭരിതമായ ഫൈനലിനൊടുവിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ഖത്തറിൽ വേൾഡ് കപ്പ് നേടിയത്. തങ്ങളുടെ ഹിസ്റ്ററിയിലെ മൂന്നാമത്തെ വേൾഡ് കപ്പ് ആണ് അർജന്റീന സ്വന്തമാക്കിയത്.ആദ്യമത്സരത്തിൽ പരാജയപ്പെട്ട ലയണൽ മെസ്സിയും കൂട്ടരും ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് കനക കിരീടം അർജന്റീനയിലേക്ക് കൊണ്ടുപോയത്. കൂട്ടത്തിൽ പപ്പു ഗോമസും ഉണ്ടായിരുന്നു.

വേൾഡ് കപ്പിന് ശേഷം തന്നെ പപ്പു ഗോമസും മറ്റുള്ള താരങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതായിരുന്നു. വേൾഡ് കപ്പ് ടീമിൽ ഇടം നേടാൻ വേണ്ടി കൂടോത്രം ചെയ്തു എന്ന് റൂമറുകൾ പുറത്തുവന്നിരുന്നു. ഇതോടുകൂടി പപ്പു ഗോമസിന്റെ ഫാമിലിയും മറ്റു അർജന്റൈൻ താരങ്ങളുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് വഷളായിരുന്നു.അർജന്റീന ടീമിൽ പപ്പുവിന് പിന്നീട് ലഭിച്ചിരുന്നില്ല.അതിന് പിന്നാലെയാണ് ഉത്തേജകമരുന്ന് വിവാദം വരുന്നത്.

അതായത് ഈ അർജന്റീന താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ തെളിയുകയായിരുന്നു.അതിന്റെ ശിക്ഷയായി കൊണ്ട് രണ്ടുവർഷത്തേക്ക് അദ്ദേഹത്തെ ഫുട്ബോളിൽ നിന്നും വിലക്കിയിട്ടുണ്ട്.ഇനി പപ്പു ഗോമസിന് ഒരു കരിയർ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കരിയറിന് ഏകദേശം തീരുമാനമായിട്ടുണ്ട്.

ഉത്തേജകമരുന്ന് ഉപയോഗിച്ച ഒരു താരം വേൾഡ് കപ്പ് ടീമിൽ ഉണ്ടായിരുന്നതിനാൽ അർജന്റീനയുടെ വേൾഡ് കപ്പ് ട്രോഫി ഫിഫ തിരിച്ചെടുക്കും എന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിലെ വാസ്തവം എന്താണ് എന്നത് ചില മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റോൾ പ്രകാരം അർജന്റീനയുടെ വേൾഡ് കപ്പ് ട്രോഫി നഷ്ടമാവില്ല.അത് തിരിച്ചെടുക്കാൻ റൂൾ അനുവദിക്കുന്നില്ല.കാരണം പപ്പു ഗോമസ് മാത്രമാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുള്ളത്.

രണ്ടോ അതിലധികമോ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാൽ മാത്രമാണ് ട്രോഫി തിരിച്ചെടുക്കാനുള്ള അധികാരമൊള്ളൂ.ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അർജന്റീനക്ക് വേൾഡ് കപ്പ് ട്രോഫി നഷ്ടമാവില്ല.ഇത് അർജന്റീന ആരാധകർക്ക് വളരെയധികം ആശ്വാസവും സന്തോഷവും നൽകുന്ന കാര്യമാണ്. പപ്പു ഗോമസ് ചെയ്ത തെറ്റിന് അർജന്റീന നാഷണൽ ടീം ശിക്ഷ ഏൽക്കേണ്ടി വരില്ല.പപ്പു ഗോമസ് മാത്രം അനുഭവിച്ചാൽ മതിയാകും.