താൻ ഉത്തേജകമരുന്ന് ഉപയോഗിച്ചുവോ? പപ്പു ഗോമസിന് ചില കാര്യങ്ങൾ പറയാനുണ്ട്.
അർജന്റൈൻ മിഡ്‌ഫീൽഡറായ പപ്പു ഗോമസിന് ഇനി രണ്ടുവർഷം ഫുട്ബോൾ കളിക്കാൻ കഴിയില്ല.അദ്ദേഹം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കൊണ്ട് കണ്ടെത്തുകയായിരുന്നു. വേൾഡ് കപ്പിന് മുന്നേ സെവിയ്യയിൽ ആയിരുന്ന സമയത്ത് നടത്തിയ പരിശോധനയുടെ റിസൾട്ടിലാണ് പപ്പു ഗോമസ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കൊണ്ട് തിളങ്ങുന്നത്. അദ്ദേഹത്തിന്റെ വൈദ്യ പരിശോധന പോസിറ്റീവായി മാറുകയായിരുന്നു.
ഈ അർജന്റീന താരം നിരോധിത മരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞതോടെ അദ്ദേഹത്തെ ഫിഫ ഫുട്ബോളിൽ നിന്നും വിലക്കി. ഇറ്റാലിയൻ ക്ലബ്ബായ മോൺസക്ക് വേണ്ടിയാണ് ഇപ്പോൾ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഇനി രണ്ടു വർഷത്തേക്ക് അദ്ദേഹം കളിക്കില്ല. നിയമത്തിന്റെ വഴിയിൽ ഇതിനെതിരെ സഞ്ചരിക്കാൻ തന്നെയാണ് പപ്പു ഗോമസിന്റെ തീരുമാനം.
ഈ ഉത്തേജക മരുന്ന് ഉപയോഗിച്ചുവോ എന്ന ചോദ്യത്തിന് വിശദീകരണം ഇപ്പോൾ പപ്പു ഗോമസ് നൽകിയിട്ടുണ്ട്. അതായത് താൻ മനപ്പൂർവ്വം ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നാണ് പപ്പു ഗോമസ് പറഞ്ഞിട്ടുള്ളത്. കുട്ടികളുടെ ചുമക്കുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ വന്നതെന്നും പപ്പു വിശദീകരണമായി കൊണ്ട് പറഞ്ഞിട്ടുണ്ട്.
🚨 OFFICIAL: Papu Gómez has been banned from professional football for the next two years.
— Fabrizio Romano (@FabrizioRomano) October 20, 2023
Gómez failed an anti-doping test as he tested positive in October 2022 at Sevilla — before the World Cup.
Italian side Monza confirm they’ve just been informed by FIFA. pic.twitter.com/qKa7UFNo1m
എനിക്ക് വലിയ രൂപത്തിൽ ചുമ അനുഭവപ്പെട്ടിരുന്നു. അതോടെ കുട്ടികൾക്ക് ഡോക്ടർ നൽകിയ ചുമക്കുള്ള മരുന്ന് ഞാൻ കഴിച്ചിരുന്നു. അതിൽ തേനും നാരങ്ങ നീരും മാത്രമാണ് അടങ്ങിയിട്ടുള്ളത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.എന്നാൽ നിരോധിതമായ ചില കൂട്ടുകൾ അതിൽ അടങ്ങിയിരുന്നു എന്നുള്ളത് ഞാൻ അറിഞ്ഞിരുന്നില്ല. ആ ചുമക്കുള്ള മരുന്ന് കഴിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.ആ മരുന്ന് വാങ്ങിയതിന്റെ ബിൽ അടക്കമുള്ള എല്ലാ തെളിവുകളും എന്റെ കൈവശമുണ്ട്.മോൺസയുമായി ഒപ്പ് വെക്കുന്നതിനു മുന്നേ തന്നെ ഈ ഡോപിംഗ് ടെസ്റ്റിന്റെ റിസൾട്ട് വരാനുണ്ടെന്ന് ഞാൻ അവരെ അറിയിച്ചിരുന്നു,ഇതാണ് പപ്പു ഗോമസ് പറഞ്ഞത്.
🚨 Papu Gómez has been tested positive for DOPING and will receive a 2 YEAR SANCTION.
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 20, 2023
The control was carried out in Seville in November 2022, days before the World Cup. He claims that he took his children's syrup without consulting the club's doctors.@relevo ⚠️ pic.twitter.com/we65WVe883
മനപ്പൂർവം താൻ ഉപയോഗിച്ചിട്ടില്ല എന്ന് തന്നെയാണ് അദ്ദേഹം അടിവരയിട്ട് ഉറപ്പിച്ചു പറയുന്നത്. പക്ഷേ ഉത്തേജക മരുന്ന് ഉപയോഗിച്ച് എന്ന് തെളിഞ്ഞു കഴിഞ്ഞാൽ പിന്നീട് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. വേൾഡ് കപ്പ് മെഡൽ,യൂറോപ ലീഗ് മെഡൽ എന്നിവയൊക്കെ അദ്ദേഹത്തിൽ നിന്നും തിരിച്ചെടുക്കും.