ക്രിസ്റ്റ്യാനോയുടെ മാരക ടിഫോ പ്രദർശിപ്പിച്ച് അൽ നസ്ർ ആരാധകർ, കൃതാർത്ഥനായി സ്നേഹം പ്രകടിപ്പിച്ച് താരം.
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മാരക ഫോം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവസാനിച്ച യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് റൊണാൾഡോ നേടിയത്.ആ ഫോം തന്റെ ക്ലബ്ബായ അൽ നസ്‌റിന് വേണ്ടിയും റൊണാൾഡോ തുടർന്നിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ അൽ നസ്റിനെ വിജയിപ്പിച്ചത് റൊണാൾഡോയാണ്.
മത്സരത്തിന്റെ 56ആം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് ഒരു പവർഫുൾ ഷോട്ടിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു.ദമാക്ക് എഫ്സിയുടെ ഗോൾകീപ്പർക്ക് റൊണാൾഡോയുടെ ഈ പവർഫുൾ ഷോട്ടിനു മുന്നിൽ കേവലം കാഴ്ച്ചക്കാരനായി നിൽക്കേണ്ടി വന്നു. അത്രയും കിടിലൻ ഫ്രീകിക്ക് ഗോളാണ് പിറന്നിട്ടുള്ളത്.അൽ നസ്ർ ആരാധകരെ ആവേശത്തിലാഴ്ത്താൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.
റൊണാൾഡോ അർഹിക്കുന്ന ഒരു സ്നേഹമാണ് ഇപ്പോൾ അദ്ദേഹത്തിന് സൗദി അറേബ്യയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. താൻ വളരെയധികം ഹാപ്പിയാണ് എന്നുള്ള കാര്യം മത്സര ശേഷം തന്നെ റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. സൗദി തന്നെ സന്തോഷവാനാക്കുന്നു എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇത്രയും മാസ്മരിക പ്രകടനം റൊണാൾഡോ പുറത്തിറക്കുന്നത്.
Cristiano Ronaldo after seeing his tifo from Al Nassr fans 💙 pic.twitter.com/olAJUOGKRL
— ESPN FC (@ESPNFC) October 21, 2023
അൽ നസ്ർ ഇന്നലെയും റൊണാൾഡോയുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കിടിലൻ ടിഫോയാണ് അവർ നിർമ്മിച്ചിരുന്നത്.ഫ്ലയറുകളുടെ അകമ്പടിയോടുകൂടി അവർ അത് പ്രദർശിപ്പിക്കുകയും ചെയ്തു. ക്യാപ്റ്റൻ അമേരിക്ക ടൈപ്പിൽ രൂപകൽപ്പന ചെയ്ത ഒരു ടിഫോയായിരുന്നു അൽ നസ്ർ ആരാധകർ പ്രദർശിപ്പിച്ചിരുന്നത്.ടിഫോ കണ്ട ഉടനെ റൊണാൾഡോ ആരാധകരോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
Cristiano Ronaldo's happiness when he saw Al Nassr fans' Goat tifo for him.
— CristianoXtra (@CristianoXtra_) October 21, 2023
Priceless ❤️🩹
pic.twitter.com/aUyyLdbt62
മിന്നുന്ന ഫോമിലാണ് ഇപ്പോൾ താരം കളിച്ചു കൊണ്ടിരിക്കുന്നത്. 9 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളുമാണ് സൗദി ലീഗിൽ അദ്ദേഹം നേടിയിട്ടുള്ളത്.ഇനി അടുത്ത AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ ദുഹയിൽ എഫ്സിയാണ് അൽ നസ്റിന്റെ എതിരാളികൾ.
🔥 Al Nassr fans with a special tifo for @Cristiano 🐐#yallaRSL pic.twitter.com/gp6CWjyAjB
— Roshn Saudi League (@SPL_EN) October 21, 2023
Al Nassr put together a GOAT tifo for @Cristiano 🐐🙌#yallaRSL pic.twitter.com/iK3a5EQM8Q
— Roshn Saudi League (@SPL_EN) October 21, 2023