Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലോ സെൽസോക്കെതിരെ കൂടോത്രം, ഭാര്യയുണ്ടാക്കിയ പ്രശ്നങ്ങൾ,പപ്പു ഗോമസെന്ന വിവാദനായകൻ.

1,238

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റൈൻ സൂപ്പർതാരമായ പപ്പു ഗോമസ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടതോടുകൂടി ഫിഫ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് രണ്ട് വർഷത്തേക്ക് പപ്പു ഗോമസിനെ വിലക്കി. അതുകൊണ്ടുതന്നെ അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ അർജന്റീന നാഷണൽ ടീമിന്റെ നേട്ടങ്ങളെയോ മറ്റു കാര്യങ്ങളായോ ഇത് ബാധിക്കില്ല. പക്ഷേ പപ്പു ഗോമസ് ഇതിന് തന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം നൽകിയിരുന്നു. ചുമക്കുള്ള കുട്ടികളുടെ മരുന്ന് കഴിച്ചതാണെന്നും അതിൽ ഉത്തേജക മരുന്നുകൾ അടങ്ങിയിട്ടുണ്ട് എന്നുള്ളത് തനിക്കറിയില്ലായിരുന്നു എന്നുമാണ് പപ്പു നൽകിയിട്ടുള്ള വിശദീകരണം. എന്തൊക്കെയായാലും രണ്ടുവർഷം ഇനി അദ്ദേഹത്തിന് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്നത് ഉറപ്പായി കഴിഞ്ഞു. എന്നാൽ പപ്പു ഗോമസ് വിവാദനായകനാകുന്നത് ആദ്യമായിട്ടൊന്നുമല്ല.

വേൾഡ് കപ്പിന് ശേഷം അർജന്റീന ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.അതിന് കൃത്യമായ കാരണങ്ങളുണ്ട്. നേരത്തെ തന്നെ അർജന്റൈൻ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിട്ടിരുന്നു. അതായത് പപ്പു ഗോമസ് വേൾഡ് കപ്പ് ടീമിൽ ഇടം നേടാൻ വേണ്ടി അർജന്റൈൻ താരമായ ലോ സെൽസോക്കെതിരെ കൂടോത്രം ചെയ്യുകയായിരുന്നു.ലോ സെൽസോ പരിക്കേറ്റ് പുറത്തിരിക്കുന്ന സമയത്തായിരുന്നു അത്. അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായി വേൾഡ് കപ്പ് ടീമിൽ ഇടം നേടാതിരിക്കാൻ വേണ്ടിയായിരുന്നു കൂടോത്രം നടത്തിയിരുന്നത്. എന്നാലാണ് തനിക്ക് ഇടം നേടാൻ കഴിയുക എന്നതുകൊണ്ടാണ് പപ്പു ഗോമസ് കൂടോത്രം ചെയ്തിരുന്നത്.

ഇതൊരു ആരോപണമായിരുന്നു. ഈ ആരോപണം പുറത്തുവന്നതോടുകൂടി അർജന്റീന കുടുംബത്തിനകത്ത് പ്രശ്നങ്ങൾ ഉണ്ടായി.പപ്പു ഗോമസിന്റെ ഭാര്യയാണ് ഇതിന്റെ പിന്നിലെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അർജന്റീന ടീമിലെ താരങ്ങളുടെ ഭാര്യമാർ പപ്പു ഗോമസിന്റെ ഭാര്യയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു.അതായത് ഒരു പ്രശ്നം ഉടലെടുത്തു എന്നത് മാധ്യമങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെയാണ്.അർജന്റീന ടീമിനകത്ത് അന്ന് പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.

ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് മനസ്സിലാക്കിയ സ്കലോണി തന്നെയാണ് ഈ താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്.ഈ റൂമറുകൾ നേരത്തെ തന്നെ അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വേൾഡ് കപ്പിന് ശേഷം അർജന്റീന താരങ്ങളുമായി ഇപ്പോൾ പപ്പുവിനും കുടുംബത്തിനും ബന്ധങ്ങൾ ഒന്നുമില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതിനുപുറമെയാണ് ഈ ഉത്തേജകമരുന്ന് വിവാദം കൂടി പപ്പുവിന് തിരിച്ചടിയായിരിക്കുന്നത്.