മെസ്സിയെ വിമർശിക്കുന്നവർ ഇതൊന്ന് കണ്ടു നോക്കുക, മനോഹരമായ ചിപ് ഗോൾ,പോസ്റ്റിൽ തട്ടിത്തെറിച്ച ഫ്രീകിക്ക്..!
മേജർ ലീഗ് സോക്കറിൽ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഷാർലറ്റ് എഫ്സി ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ വാർഗാസ് നേടിയ ഗോളിലാണ് അവർ വിജയം നേടിയത്. ലയണൽ മെസ്സി ഈ മത്സരത്തിൽ കളിച്ചിരുന്നു.
മെസ്സി കളിച്ചിട്ടും മയാമിക്ക് വിജയം നേടാൻ സാധിക്കാത്തതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് ലയണൽ മെസ്സിക്ക് തന്നെയായിരുന്നു വിമർശനങ്ങളും പരിഹാസങ്ങളും ഒരു വിഭാഗം ആളുകളിൽ നിന്നും ലഭിച്ചിരുന്നത്.പക്ഷേ മെസ്സിയുടെ പ്രകടനം മോശമായി എന്നൊരിക്കലും പറയാൻ സാധിക്കില്ല. പതിവുപോലെ മികച്ച പ്രകടനം തന്നെയാണ് മെസ്സി നടത്തിയിട്ടുള്ളത്. വിലങ്ങു തടിയായത് നിർഭാഗ്യമാണ്.
ركلة الأسطورة ميسي الحرة 😓😓 pic.twitter.com/iNsqydXgWW
— Messi Xtra (@M30Xtra) October 21, 2023
രണ്ട് തവണയാണ് നിർഭാഗ്യം മെസ്സിക്ക് വിനയായത്. ഒരു മനോഹരമായ ചിപ് ഗോൾ ലയണൽ മെസ്സി നേടിയിരുന്നു. തന്നെ ലക്ഷ്യമാക്കി എത്തിയ പാസ് പിടിച്ചെടുത്ത മെസ്സി ഗോൾകീപ്പറെ അതിവിദഗ്ധമായി കബളിപ്പിക്കുകയായിരുന്നു.ചിപ് ചെയ്തു കൊണ്ട് ഗോൾകീപ്പറുടെ മുകളിലൂടെ മെസ്സി പന്ത് വലയിൽ എത്തിച്ചു. മെസ്സി ഗോൾ ആഘോഷവും തുടങ്ങിയിരുന്നു.എന്നാൽ റഫറി അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
🟣⚫️ pic.twitter.com/HP4HEPxzP6
— Messi Xtra (@M30Xtra) October 22, 2023
അതുമാത്രമല്ല ലയണൽ മെസ്സിയുടെ ഒരു കിടിലൻ ഫ്രീകിക്ക് ഉണ്ടായിരുന്നു. ബോക്സിന് തൊട്ട് വെളിയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് വളരെ മികച്ച രീതിയിൽ തന്നെ മെസ്സി എടുത്തു. എന്നാൽ ഒരു എതിർ താരം ഹെഡർ ചെയ്യുകയും അതിന്റെ ഫലമായിക്കൊണ്ട് അത് പോസ്റ്റിൽ തട്ടിത്തെറിക്കുകയുമാണ് ചെയ്തിട്ടുള്ളത്.നിർഭാഗ്യമാണ് മെസ്സിക്ക് വിനയായത്. മാത്രമല്ല ലയണൽ മെസ്സിയുടെ ഒരു ഒളിമ്പിക്ക് ഗോൾ കൂടി മത്സരത്തിൽ പിറക്കേണ്ടതായിരുന്നു. മെസ്സിയുടെ കോർണർ കിക്ക് ഡയറക്റ്റ് ഗോളായി മാറേണ്ടതായിരുന്നു.
القائم حرم الأسطورة ميسي من هدف عالمي! pic.twitter.com/WsLSJ9PN74
— Messi Xtra (@M30Xtra) October 22, 2023
ലോ കോർണറായിരുന്നു വന്നിരുന്നത്. എന്നാൽ അത് വളരെ പണിപ്പെട്ടു കൊണ്ട് എതിർ ഗോൾകീപ്പർ തടയുകയായിരുന്നു.ഇങ്ങനെയൊക്കെ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഗോൾ മാത്രം അകന്നു നിന്നു. അല്ലായിരുന്നുവെങ്കിൽ മത്സരത്തിൽ വിജയം പോലും നേടാൻ ഇന്റർ മയാമിക്ക് സാധിക്കുമായിരുന്നു. ഇനി അടുത്ത മാസം ചൈനയിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങളിലാണ് മെസ്സി മയാമിക്ക് വേണ്ടി കളിക്കുക.
— Messi Xtra (@M30Xtra) October 22, 2023