Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

തൊടാനാവാത്ത ഉയരത്തിൽ അർജന്റീന,ഈ വർഷം വഴങ്ങിയ ഗോളുകളുടെ എണ്ണം കേൾക്കണോ? വെറും പൂജ്യം മാത്രം!

4,140

ലയണൽ സ്കലോണിയുടെ കീഴിൽ, ലയണൽ മെസ്സിയുടെ നായകത്വത്തിൽ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് അർജന്റീനയുടെ ദേശീയ ടീം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്കു മുന്നേ ഒന്നുമല്ലാതിരുന്ന ഒരു ടീം ഇന്ന് അത്യുന്നതങ്ങളിലാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന അർജന്റീന ടീമിനെ ഇന്ന് തൊടാനാവുമോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയത്.ആദ്യമത്സരത്തിൽ സൗദിയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയപ്പോൾ എല്ലാവരും അർജന്റീന എഴുതിത്തള്ളി. എന്നാൽ ആരാധകരോട് തങ്ങളിൽ വിശ്വാസമർപ്പിക്കാൻ ലയണൽ മെസ്സി പറഞ്ഞപ്പോൾ അത് വെറും വാക്കുകളാകുമെന്ന് വിമർശകർ കരുതി.എന്നാൽ അങ്ങനെ അല്ലായിരുന്നു. അർജന്റീനയുടെ തേരോട്ടം അവസാനിച്ചത് വേൾഡ് കപ്പ് കിരീടത്തിലാണ്.

അതിനുശേഷം കുറച്ച് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിച്ചത്. പിന്നീട് സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങൾ അർജന്റീന കളിച്ചു തുടങ്ങി. അർജന്റീന അവസാനമായി തോറ്റത് സൗദി അറേബ്യയോടാണ്. അതിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല.ഈ വർഷം കളിച്ച എല്ലാ മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.

അതിനേക്കാൾ അത്ഭുതപ്പെടുത്തുന്ന കാര്യം അർജന്റീന ഗോളുകൾ വഴങ്ങുന്നില്ല എന്നുള്ളതാണ്. ഈ വർഷം ഒരൊറ്റ ഗോളുകൾ പോലും അർജന്റീനക്ക് വഴങ്ങേണ്ടി വന്നിട്ടില്ല എന്നത് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.നേടിയ ഗോളുകളുടെ എണ്ണം 20 ആണ്. അതായത് ഒരു മത്സരത്തിന്റെ സർവ്വ മേഖലകളിലും ആധിപത്യം പുലർത്താൻ അർജന്റീനക്ക് കഴിയുന്നു എന്നത് തന്നെയാണ് ഇതിൽ നിന്നും നമുക്ക് വ്യക്തമാവുന്നത്. അർജന്റീനക്കെതിരെ വിജയിക്കുക എന്നതല്ല, ഗോളടിക്കുക എന്നത് തന്നെ ബാലികേറാ മലയാകുന്ന ഒരു സമയമാണ് ഇത്.

അടുത്ത മാസത്തെ മത്സരങ്ങളാണ് അർജന്റീനക്ക് ഒരല്പമെങ്കിലും വെല്ലുവിളി ഉയർത്തുന്നത്. ആദ്യമത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഉറുഗ്വ വരുന്നത്. രണ്ടാമത്തെ മത്സരത്തിൽ എതിരാളികൾ ബ്രസീലാണ്. ബ്രസീലിന് ഇപ്പോൾ നല്ല സമയം ഒന്നുമല്ല.പക്ഷേ അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം കടുത്തതാവും എന്നാണ് ആരാധകർ കരുതുന്നത്.