ഇത് നാണക്കേട്.. അൽ ഹിലാലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്സി.
AFC ചാമ്പ്യൻസ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ മത്സരത്തിൽ നസ്സാജിയോട് അവർ പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അവർ തോറ്റിരുന്നത്.എന്നാൽ മുംബൈ വീണ്ടും തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്.
സൗദി അറേബ്യൻ കരുത്തരായ അൽ ഹിലാലാണ് മുംബൈ സിറ്റി എഫ്സിയെ കെട്ടുകെട്ടിച്ചിട്ടുള്ളത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മുംബൈ സിറ്റി പരാജയപ്പെട്ടിട്ടുള്ളത്. അൽ ഹിലാലിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് ഈ വിജയം നേടിയിട്ടുള്ളത്.
നെയ്മർ കൂടി ഉണ്ടായിരുന്നെങ്കിൽ മുംബൈയുടെ അവസ്ഥ ഇതിലും പരിതാപകരമായേനെ. മത്സരത്തിന്റെ അഞ്ചാമത്തെ മിനിറ്റിൽ തന്നെ മിട്രോവിച്ച് മുംബൈയുടെ വല കുലുക്കി. ആദ്യപകുതിയിൽ ഈ ഒരു ഗോൾ മാത്രമായിരുന്നു മുംബൈ വഴങ്ങിയിരുന്നത്. വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
هدف ميتروفيتش من أرضيّة الملعب 🫨💙 pic.twitter.com/OHKpu5RbAL
— منبر الهلال – Mnbr Alhilal (@MnbrAlhilal) October 23, 2023
എന്നാൽ രണ്ടാം പകുതിയിൽ അൽ ഹിലാൽ ഗോൾ മഴ പെയ്യിക്കുകയായിരുന്നു.മിട്രോവിച്ച് രണ്ട് ഗോളുകൾ കൂടി നേടി ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു. മറ്റൊരു സൂപ്പർ താരമായ സാവിച്ചും മത്സരത്തിൽ ഒരു ഗോൾ നേടിയിട്ടുണ്ട്.അൽ മൽക്കി,അൽ ബുറയ്ക്കി എന്നിവരൊക്കെ ഓരോ ഗോളുകൾ വീതം നേടി.ഇങ്ങനെയാണ് എതിരില്ലാത്ത ആറ് ഗോളുകളുടെ നാണക്കേട് മുംബൈ സിറ്റി ഏറ്റുവാങ്ങിയത്.
تغطية مصورة من مباراة #الهلال_مومباي 📷💙https://t.co/FOBd9UE3ac pic.twitter.com/91dSY3cheq
— علي الظاهري 📸 (@ali_aldhahri) October 23, 2023
ചാമ്പ്യൻസ് ലീഗിൽ ആകെ മൂന്ന് മത്സരങ്ങളാണ് മുംബൈ സിറ്റി ഇപ്പോൾ കളിച്ചിട്ടുള്ളത്.മൂന്നിലും അവർ പരാജയപ്പെട്ടുകൊണ്ട് ഏറ്റവും അവസാന സ്ഥാനത്താണ്.ഒരു പോയിന്റ് പോലും ഇതുവരെ നേടാൻ കഴിഞ്ഞില്ല എന്നത് തീർച്ചയായും നാണക്കേട് സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയാണ്.