Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പ്രിയപ്പെട്ട ലൂണേ..സൂക്ഷിക്കണം.. നഷ്ടപ്പെട്ടാൽ അത് താങ്ങാവുന്നതിലുമപ്പുറമായിരിക്കും : ആരാധകരുടെ ആശങ്കയിലും കാര്യമുണ്ട്.

4,348

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ഇപ്പോൾ നായകനായ അഡ്രിയാൻ ലൂണ തന്നെയാണ്. ഈ സീസണിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ 5 മത്സരങ്ങളിലും മികവ് പുലർത്തിയ താരം ലൂണയാണ് എന്ന് നമുക്ക് പറയാൻ കഴിയും. മുന്നേറ്റ നിരയിലും മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഇത്രയും വലിയ ഒരു കഠിനാധ്വാനി ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെയുണ്ടോ എന്നത് സംശയകരമാണ്.5 മത്സരങ്ങൾ കളിച്ച താരം നാല് ഗോൾ പങ്കാളിത്തങ്ങൾ ഇപ്പോൾ നേടിക്കഴിഞ്ഞു. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളുകൾ പലപ്പോഴും അദ്ദേഹത്തിന്റെ ബൂട്ടുകളിൽ നിന്നാണ് പിറക്കുന്നത്. ഒരു നിമിഷം പോലും മാറ്റിനിർത്താനാവാത്ത താരമാണ് ലൂണ.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെയധികം ആശങ്കകൾ നൽകുന്ന ഒരു കാര്യം ഇവിടെയുണ്ട്. അതായത് കഴിഞ്ഞ മത്സരത്തിന്റെ അവസാനത്തിൽ ലൂണ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.ത്രോയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് റഫറി ലൂണക്ക് യെല്ലോ കാർഡ് നൽകിയിരുന്നത്.ഒരു അനാവശ്യ കാർഡ് തന്നെയായിരുന്നു അത് എന്നത് നമുക്ക് ഇപ്പോൾ പറയാൻ സാധിക്കും. അതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്ക.

അതായത് ഈ സീസണിൽ ഇതിനോടകം തന്നെ മൂന്ന് യെല്ലോ കാർഡുകൾ ലൂണ വഴങ്ങിക്കഴിഞ്ഞു. ഇനി ഒരു യെല്ലോ കാർഡ് കൂടി ലഭിച്ചാൽ താരത്തിന് സസ്പെൻഷനായിരിക്കും.ഒരു മത്സരത്തിലാണ് സസ്പെൻഷൻ ലഭിക്കുക. ഒരു മത്സരത്തിൽ പോലും അദ്ദേഹം ഇല്ലാതെ കളിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.കാരണം എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്നത് അദ്ദേഹമാണ്.

അതുകൊണ്ടുതന്നെ യെല്ലോ കാർഡ് വഴങ്ങാതെ പരമാവധി സൂക്ഷിക്കാനാണ് അദ്ദേഹത്തോട് ഇപ്പോൾ ആരാധകർക്ക് പറയാനുള്ളത്. പക്ഷേ വരുന്ന മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ അദ്ദേഹം പുറത്തിരിക്കേണ്ടിവരും എന്നത് ഉറപ്പാണ്. കാരണം ഇനിയും ഒരുപാട് മത്സരങ്ങൾ ഉള്ളതിനാൽ യെല്ലോ കാർഡ് ലഭിക്കാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല.ലൂണയെ ഏതെങ്കിലും പ്രധാനപ്പെട്ട മത്സരങ്ങളിൽ നഷ്ടമാകുമോ എന്നതാണ് ആരാധകരുടെ ഭയം. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഈ നായകൻ ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകും.