ക്രിസ്റ്റ്യാനോയേക്കാൾ മൂന്ന് ബാലൺഡി’ഓറുകൾ നേടി, ഇപ്പോൾ അദ്ദേഹത്തെക്കാൾ മികച്ച താരമായോ എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി.
ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ ആണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.പുതിയ ചരിത്രം തന്നെയാണ് മെസ്സി കുറിച്ചിട്ടുള്ളത്.എട്ട് ബാലൺഡി’ഓറുകൾ നേടിയ ആരും തന്നെ ഫുട്ബോളിന്റെ ചരിത്രത്തിൽ ഇല്ല. ഈ അടുത്തകാലത്തൊന്നും ഈ റെക്കോർഡ് ആരും തകർക്കാൻ പോകുന്നില്ല എന്നതും മറ്റൊരു വാസ്തവമാണ്. 5 ബാലൺഡി’ഓർ അവാർഡുകൾ നേടിയ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.
പക്ഷേ ലയണൽ മെസ്സിക്ക് വീണ്ടും ബാലൺഡി’ഓർ ലഭിച്ചതിൽ റൊണാൾഡോ സന്തോഷവാനല്ല. അത് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം കമന്റിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതിനിടെ ലയണൽ മെസ്സിയോട് ഇന്റർവ്യൂവർ മറ്റൊരു ചോദ്യം ചോദിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നു അത്.
എന്തെന്നാൽ റൊണാൾഡോയെക്കാൾ ഇപ്പോൾ 3 ബാലൺഡി’ഓറിന്റെ വ്യക്തമായ ലീഡ് ലയണൽ മെസ്സിക്ക് ഉണ്ട്. ഇതോടുകൂടി ഈ കോമ്പറ്റീഷൻ അവസാനിച്ചുവോ? നിങ്ങൾ അദ്ദേഹത്തെക്കാൾ മികച്ച താരമായി മാറി കഴിഞ്ഞുവെന്ന് സ്ഥിരീകരിക്കപ്പെട്ടില്ലേ എന്ന രൂപത്തിലായിരുന്നു ചോദ്യങ്ങൾ. വളരെ മനോഹരമായ രീതിയിൽ ആയിരുന്നു ലയണൽ മെസ്സി മറുപടി പറഞ്ഞത്.മെസ്സിയുടെ മറുപടി ഇപ്രകാരമാണ്.
Messi has dominated football for more than a generation. pic.twitter.com/G71bcmQmjo
— MC (@CrewsMat10) October 31, 2023
കോമ്പറ്റീഷൻ നടന്നത് ബ്രാക്കറ്റുകളിൽ മാത്രമാണ്.കായികപരമായി നോക്കുകയാണെങ്കിൽ അദ്ദേഹം വളരെ മികച്ച താരമാണ്.ഞങ്ങൾ രണ്ടുപേരും വളരെയധികം കോമ്പറ്റീറ്റീവ് ആയിരുന്നു.അതുകൊണ്ടുതന്നെ രണ്ടുപേർക്കും അതിന്‍റെ ഗുണങ്ങൾ ലഭിച്ചിട്ടുണ്ട്.എല്ലാവരെക്കാളും മുകളിൽ എല്ലാതും വിജയിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെ മനോഹരമായ കാലഘട്ടം തന്നെയായിരുന്നു. മാത്രമല്ല ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർക്കും അത് മനോഹരമായ ഒരു കാലഘട്ടമായിരുന്നു.
തീർച്ചയായും ഞങ്ങൾ ചെയ്ത കാര്യങ്ങളെല്ലാം അഭിനന്ദനാർഹം തന്നെയാണ്.ടോപ്പിൽ എത്തുക എന്നത് എളുപ്പമാണ്.പക്ഷേ അവിടെ തുടരുക എന്നത് ബുദ്ധിമുട്ടാണ്. ഏകദേശം 15 വർഷത്തോളം ഞങ്ങൾ അവിടെ തുടർന്നു.ഈ ലെവലിൽ തുടരുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരുന്നു.പക്ഷേ ഫുട്ബോൾ ആസ്വദിക്കുന്നവർക്ക് ഇത് മനോഹരമായ ഒരു ഓർമ്മയാണ്,റൊണാൾഡോയെ കുറിച്ച് മെസ്സി പറഞ്ഞു.
Messi's teammates celebrate his 8th! pic.twitter.com/Fi3GJxRi6T
— Barça Worldwide (@BarcaWorldwide) October 31, 2023
വളരെ മികച്ച രീതിയിലാണ് ലയണൽ മെസ്സി റൊണാൾഡോയെക്കുറിച്ച് സംസാരിച്ചത് എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.ഒരിക്കൽ പോലും റൊണാൾഡോയെ താഴ്ത്തി കെട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. മനോഹരമായ ഒരു മറുപടി തന്നെയാണ് ഈ ചോദ്യത്തിന് ലയണൽ മെസ്സി നൽകിയിട്ടുള്ളത്