Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നീ അത് പുറത്ത് വിട്ടുവല്ലേ? ഞാൻ ദേഷ്യത്തിലാണ് :ബാലൺഡി’ഓർ വേദിയിൽ ചൂടായി മെസ്സി.

2,907

കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് നേടിയതിന്റെ നിർവൃതിയിലാണ് ലയണൽ മെസ്സി ഇപ്പോൾ ഉള്ളത്.ഏർലിങ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരെ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സി ബാലൺഡി’ഓർ സ്വന്തമാക്കിയിട്ടുള്ളത്.ഒരു പുതിയ ചരിത്രം തന്നെയാണ് മെസ്സി കുറിച്ചിട്ടുള്ളത്. ഈ ചരിത്രം തകർക്കുക എന്നുള്ളത് അസാധ്യമായ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നുതന്നെയാണ്.

ലയണൽ മെസ്സിയുടെ സുഹൃത്തും സ്ട്രീമറുമാണ് ഇബായ് ലാനോസ്.ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. ലയണൽ മെസ്സി തികച്ചും സ്വകാര്യമായി കൊണ്ട് ഇദ്ദേഹത്തോട് ചെയ്ത സംഭാഷണങ്ങൾ ലാനോസ് തന്റെ സ്ട്രീമിങ്ങിനിടെ പുറത്ത് വിട്ടിരുന്നു. എന്നാൽ ലയണൽ മെസ്സിക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല. തമാശയിലാണെങ്കിലും ലയണൽ മെസ്സി കാര്യം ഇബായെ ധരിപ്പിച്ചിട്ടുണ്ട്.

ബാലൺഡി’ഓർ ഗാലക്കിടയിൽ മാധ്യമങ്ങളുടെ മുന്നിൽവച്ച് കൊണ്ട് തന്നെയാണ് ലയണൽ മെസ്സി ലാനോസിനോട് കാര്യം പറഞ്ഞത്.അത് ഇങ്ങനെയാണ്.ഇബായ്..എനിക്ക് തന്നോട് വളരെയധികം ദേഷ്യമുണ്ട്. നമ്മുടെ മെസ്സേജ് നീ പബ്ലിക്കായി പ്രദർശിപ്പിച്ചത് എനിക്ക് ഒട്ടും ഇഷ്ടമായിട്ടില്ല. പ്രൈവസി എന്നൊരു സാധനം ഇല്ലേ ? ഇതായിരുന്നു ലയണൽ മെസ്സിയുടെ ചോദ്യം.

പക്ഷേ മെസ്സി..ഞാനത് ബ്ലർ ചെയ്തിരുന്നു.. ഞാൻ അത് വ്യക്തമായി കാണിച്ചിട്ടില്ലല്ലോ, അദ്ദേഹം മറുപടിയായി കൊണ്ട് പറഞ്ഞു.പക്ഷേ അതുകൊണ്ട് എന്ത് കാര്യം.. നീയത് പുറത്തുവിട്ടു.. എനിക്കത് ഇഷ്ടമായിട്ടില്ല.. അടുത്ത തവണ ഞാൻ നിനക്ക് മറുപടി നൽകില്ല.. മെസ്സേജുകൾ വായിച്ചു കൊണ്ട് ഒഴിവാക്കി വിടും..ലയണൽ മെസ്സി പറഞ്ഞു..

ഇപ്പോൾ എട്ടാമത്തെ ബാലൺഡി’ഓർ നേടിയിട്ട് എന്ത് തോന്നുന്നു എന്നായിരുന്നു ഇബായുടെ മറുപടി. ആ എനിക്കറിയാമായിരുന്നു നീ വിഷയം മാറ്റുമെന്ന് #₹%&..ഇതായിരുന്നു ചിരിച്ചുകൊണ്ട് ലയണൽ മെസ്സി അങ്ങോട്ട് പറഞ്ഞത്.മെസ്സിയുടെ പ്രൈവറ്റ് ചാറ്റുകൾ പുറത്തുവിട്ടത് ലയണൽ മെസ്സിക്ക് പിടിച്ചിട്ടില്ല. പക്ഷേ തമാശ രീതിയിൽ മെസ്സി അത് അവതരിപ്പിക്കുകയും ചെയ്തു.

മറ്റൊരു സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോക്കെതിരെ ലയണൽ മെസ്സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.നീ വീണ്ടും നുണ പറഞ്ഞ് തുടങ്ങിയല്ലേ എന്നായിരുന്നു മെസ്സി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരുന്നത്. മാധ്യമപ്രവർത്തകരോട് പറയാനുള്ളതെല്ലാം മെസ്സി ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്.