ബാലൺ ഡി’ഓറിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു:മാർട്ടെൻസിന് ലൂണയുടെ മറുപടി.
ഈ വർഷത്തെ ബാലൺഡി’ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഏർലിംഗ് ഹാലന്റിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു മെസ്സി അവാർഡ് നേടിയത്.എട്ടാം തവണയാണ് മെസ്സി ഈ പുരസ്കാരം ഇപ്പോൾ സ്വന്തമാക്കുന്നത്. ലയണൽ മെസ്സി തന്നെയാണ് ഈ അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ താരവും.
ഈ അവാർഡുമായി ബന്ധപ്പെട്ടു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അഭിപ്രായശേഖരണം നടത്തിയിരുന്നു.അതായത് കേരള ബ്ലാസ്റ്റേഴ്സിലെ താരങ്ങളോട് ആരായിരിക്കും ഇത്തവണത്തെ ബാലൺഡി’ഓർ അവാർഡ് നേടുക എന്നായിരുന്നു ചോദിച്ചിരുന്നത്.ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. രസകരമായ മറുപടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകരിൽ ഒരാളായ വെർണർ മാർട്ടൻസ് പറഞ്ഞിരുന്നത്.
അഡ്രിയാൻ ലൂണ ഇത്തവണത്തെ ബാലൺഡി’ഓർ അവാർഡ് നേടും എന്നായിരുന്നു ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.തമാശക്കാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുള്ളത്.അഡ്രിയാൻ ലൂണ ഇതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ട് ആണ് ലൂണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.ബാലൺഡി’ഓറിന്റെ അടുത്തെത്തിക്കഴിഞ്ഞു എന്നാണ് ഇതിന്റെ മറുപടിയായി കൊണ്ട് ലൂണ എഴുതിയിട്ടുള്ളത്.
കൊമ്പൻമാരുടെ പാപ്പാൻ! 🐘🟡
— Kerala Blasters FC (@KeralaBlasters) November 1, 2023
Aashan features on this week’s #KBFCFanArt 🎨#KBFC #KeralaBlasters pic.twitter.com/1fEvRnWaUJ
കൂടെ കുറേ ചിരിക്കുന്ന ഇമോജികളും ഈ സൂപ്പർ താരം ചേർത്തിട്ടുണ്ട്. ഏതായാലും വളരെയധികം തമാശ രീതിയിലാണ് രണ്ടുപേരും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു താരമാണ് അഡ്രിയാൻ ലൂണ. ഈ സീസണിൽ 3 ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട് തകർപ്പൻ പ്രകടനം ഇതുവരെ നടത്താൻ ഈ നായകന് കഴിഞ്ഞിട്ടുണ്ട്.
A Magician like no other 🎩🫶#KBFC #KeralaBlasters pic.twitter.com/7w95ATIO9o
— Kerala Blasters FC (@KeralaBlasters) October 31, 2023
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെയാണ് കളിക്കുക.വരുന്ന ശനിയാഴ്ചയാണ് ആ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ രണ്ടാമത്തെ എവേ മത്സരമാണ് അത്. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.