ആത്മാർത്ഥതയുടെ നിറകൂടമായി ഇവാൻ, കേരള ബ്ലാസ്റ്റേഴ്സിനെയല്ലാതെ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്ന ഉറപ്പുനൽകി വുക്മനോവിച്ച്.
കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് ആണ്. ആദ്യ സീസൺ ആരാധകർ ഒരിക്കലും മറക്കാൻ ഇടയുണ്ടാവില്ല. ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കൽ കൂടി കിരീടം നഷ്ടമായി.
കഴിഞ്ഞ സീസണിൽ അത്ര മികവിലേക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഒരു വിവാദ ഗോൾ തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത്. ഈ സീസണിൽ മികച്ച ഒരു തുടക്കം ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം കാരണക്കാരൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്.ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇവാന് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ എന്നല്ല,ഏഷ്യയിൽ തന്നെ മറ്റൊരു പരിശീലനം ഇത്രയധികം സ്നേഹവും പിന്തുണയും ആരാധകരിൽ നിന്നും ലഭിച്ചിട്ടുണ്ടാവില്ല.അതിനുള്ള ആത്മാർത്ഥത ഇപ്പോൾ ഇവാൻ തന്നെ പ്രകടമാക്കിയിട്ടുണ്ട്.അതായത് ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനെ അല്ലാതെ താൻ മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്ന ഉറപ്പാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇദ്ദേഹം നൽകിയിട്ടുള്ളത്. മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇവാൻ.
A picture that belongs in a frame! 🖼️#KBFC #KeralaBlasters @ivanvuko19 pic.twitter.com/xzjTNGalOa
— Kerala Blasters FC (@KeralaBlasters) October 31, 2023
ഞാൻ ഒരിക്കൽ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അതിനർത്ഥം ഞാൻ ഇന്ത്യ വിടുന്നു എന്നതാണ്, ഞാനൊരിക്കലും മറ്റൊരു ഇന്ത്യൻ ക്ലബ്ബിലേക്ക് പോകില്ല,ഇതായിരുന്നു ഇവാൻ വുക്മനോവിച്ച് മാധ്യമത്തോട് പറഞ്ഞത്. ഈ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിന് അത്രയേറെ ഇഷ്ടപ്പെടുന്നുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയായി കൊണ്ട് മറ്റൊരു ഇന്ത്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ ഇവാൻ ആഗ്രഹിക്കുന്നില്ല.
One Team, One Love, One Family 💛#KBFCOFC #KBFC #KeralaBlasters pic.twitter.com/Lc9s0aQBvY
— Kerala Blasters FC (@KeralaBlasters) October 28, 2023
കഴിഞ്ഞ മത്സരത്തിലായിരുന്നു ഈ കോച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഒരു അസാധാരണമായ വരവേൽപ്പ് തന്നെയാണ് മഞ്ഞപ്പട ഈ പരിശീലകന് നൽകിയത്.ഗംഭീര ടിഫോ അവർ ഉയർത്തിയിരുന്നു.രാജാവ് തിരിച്ചെത്തി എന്നായിരുന്നു അവർ വിശേഷിപ്പിച്ചിരുന്നത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തിരുന്നു.