ഡി മരിയക്ക് ശേഷം ഇതാദ്യം,റയൽ മാഡ്രിഡിൽ അർജന്റീനക്ക് വേണ്ടി ഒരു കിടിലൻ താരം ഒരുങ്ങുന്നുണ്ട്,ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിനായി അരങ്ങേറ്റം നടത്തി.
സമീപകാലത്ത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി അർജന്റൈൻ താരങ്ങൾ കളിക്കുന്നത് വളരെ കുറവാണ്. നേരത്തെ ഗോൺസാലോ ഹിഗ്വയ്ൻ റയലിന് വേണ്ടി കളിച്ചിരുന്നു. കുറച്ചുകാലം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു.അതിനുശേഷം അർജന്റീന താരങ്ങൾ ഈ സ്പാനിഷ് ക്ലബ്ബിൽ കളിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
അതായത് റയൽ മാഡ്രിഡിനു വേണ്ടി അവസാനമായി ഒഫീഷ്യൽ മത്സരം കളിച്ച അർജന്റീനക്കാരൻ അത് ഡി മരിയയാണ്. എന്നാൽ അത് തിരുത്തി കുറിക്കാൻ മറ്റൊരു അർജന്റൈൻ യുവ പ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്. 19 വയസ്സ് മാത്രമുള്ള നിക്കോ പാസ് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം നടത്തി.ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് തന്റെ ഒഫീഷ്യൽ അരങ്ങേറ്റം താരം കുറിച്ചിട്ടുള്ളത്.
🇦🇷 Nico Paz is his UCL debut cameo:
— Madrid Zone (@theMadridZone) November 8, 2023
• 13 minutes
• 4 dribbles completed (most)
• 3 recoveries
• 5 ground duels won
✨Solid. pic.twitter.com/kpLHkaa8pD
സാന്റിയാഗോ ബെർണാബുവിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബ്രാഗയെ തോൽപ്പിച്ചിരുന്നു. ഈ മത്സരത്തിലാണ് പകരക്കാരന്റെ വേഷത്തിൽ പാസ് കളിക്കളത്തിലേക്ക് വന്നത്.റയലിന്റെ തന്നെ ബി ടീമിലൂടെ വളർന്ന താരമാണ് പാസ്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലാണ് പാസ് കളിക്കുന്നത്.അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടി എട്ടുമത്സരങ്ങൾ കളിച്ച താരം നാല് ഗോളുകൾ നേടിയിട്ടുണ്ട്.
Nico Paz had FOUR completed dribbles in his 14 minutes on the field. More than any other Real Madrid player. pic.twitter.com/gbZDCnjmse
— Managing Madrid (@managingmadrid) November 8, 2023
ഈ സ്പാനിഷ് ക്ലബ്ബിന്റെ യൂത്ത് ടീമിൽ സമീപകാലത്ത് മികച്ച പ്രകടനം നടത്താൻ പാസിന് കഴിഞ്ഞിരുന്നു. ഇതോടുകൂടിയാണ് ആഞ്ചലോട്ടി ഈ യുവ പ്രതിഭയെ പരിഗണിച്ചത്.കൂടുതൽ അവസരങ്ങൾ ഭാവിയിൽ ഈ താരത്തിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അർജന്റീനയും തങ്ങളുടെ ഭാവി വാഗ്ദാനമായി പരിഗണിക്കുന്ന താരമാണ് നിക്കോ പാസ്. താരസമ്പന്നമായ റയൽ മാഡ്രിഡിൽ അവസരങ്ങൾ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിക്കോ പാസ് അത് നേടിയെടുക്കുകയായിരുന്നു.
📹 Nico Paz vs Braga (08/11/2023).
— Real Madrid Fabrica (@FabricaMadrid) November 8, 2023
Official Debut for Real Madrid.
pic.twitter.com/KUgS9Wmomo
സ്പെയിനിനും അർജന്റീനക്കും വേണ്ടി കളിക്കാനുള്ള യോഗ്യത ഈ താരത്തിനുണ്ട്. പക്ഷേ അർജന്റീനയെയാണ് ഇതുവരെ അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ അർജന്റീന നാഷണൽ ടീമിനെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഇടം നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല ഖത്തർ വേൾഡ് കപ്പിനുള്ള പ്രിലിമിനറി സ്‌ക്വാഡിലും പാസ് ഉണ്ടായിരുന്നു.ഇതിനർത്ഥം അർജന്റീന ഗൗരവമായി തന്നെ പരിഗണിക്കുന്ന താരമാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ എന്നാണ്.