Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഞാനെപ്പോഴും നിങ്ങളെ ഇഷ്ടപ്പെട്ടിരുന്നു സിസു, നിങ്ങളെന്നെ ബുദ്ധിമുട്ടിച്ചു :സിദാന് മുന്നിൽ മനസ്സ് തുറന്ന് സംസാരിച്ച് ലിയോ മെസ്സി.

5,538

വളരെ മനോഹരമായ ഒരു അഭിമുഖമാണ് ഇന്നലെ പുറത്തിറങ്ങിയത്. ഫുട്ബോൾ ചരിത്രത്തിലെ 2 ഇതിഹാസങ്ങൾ തമ്മിൽ അഭിമുഖം നടത്തുകയായിരുന്നു. ലയണൽ മെസ്സിക്കൊപ്പം ഇന്നലെ ഉണ്ടായിരുന്നത് സിനദിൻ സിദാനായിരുന്നു. പത്താം നമ്പറിനെ അനശ്വരമാക്കിയ രണ്ട് ഇതിഹാസങ്ങൾ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുന്നത് ആരാധകർക്ക് കുളിർമ്മ നൽകിയ കാര്യമായിരുന്നു.

രണ്ടുപേരും വളരെയധികം പരസ്പര ബഹുമാനത്തോടുകൂടിയാണ് അഭിമുഖത്തിൽ സംസാരിച്ചത്.പരസ്പരം ഇഷ്ടപ്പെടുന്ന കാര്യം രണ്ടു താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. നിരവധി കാര്യങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംസാരിക്കാനും രണ്ടുപേരും സമയം കണ്ടെത്തി.അഡിഡാസായിരുന്നു ഈ അഭിമുഖം സംഘടിപ്പിച്ചിരുന്നത്.സിദാൻ റയലിന്റെ ഇതിഹാസമായിരുന്നുവെങ്കിൽ മെസ്സി ബാഴ്സയുടെ ഇതിഹാസമാണ്. രണ്ടുപേരും എതിരാളികളായി കൊണ്ടായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ സിദാനോടുള്ള തന്റെ ഇഷ്ടം ലയണൽ മെസ്സി തുറന്നു പറഞ്ഞിട്ടുണ്ട്. ഞാനെപ്പോഴും നിങ്ങളെ ഇഷ്ടപ്പെട്ടിരുന്നു സിസു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ഒരു എതിരാളി എന്ന നിലയിൽ നിങ്ങളെന്നെ ബുദ്ധിമുട്ടിച്ചുവെന്നും മെസ്സി പറഞ്ഞു. മാത്രമല്ല സിദാന്റെ കരിയറിലെ ഐകോണിക്ക് മൊമന്റുകൾ മെസ്സി ഓർത്തെടുക്കുകയും ചെയ്തു.

നിങ്ങൾ എന്റെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് ഞാൻ പറയുന്ന വെറും വാക്കുകൾ അല്ല ഇത്, ഞാൻ ഇത് മുൻപ് ഒരുപാട് തവണ പറഞ്ഞതാണ്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സിദാൻ.ഞാനെപ്പോഴും നിങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.റയൽ മാഡ്രിഡിൽ ആയിരുന്ന സമയത്ത് തന്നെ ഞാൻ നിങ്ങളെ ഫോളോ ചെയ്തിരുന്നു. ഞാൻ ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് നിങ്ങൾക്കെതിരെ വളരെയധികം ബുദ്ധിമുട്ടി. സിദാൻ എന്നാൽ മാന്ത്രികതയും കലയുമാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലെവർകൂസനെതിരെ നേടിയ ഗോൾ,വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലിനെതിരെ നേടിയ ഗോളുകൾ,ഐക്കൊണിക്ക് സ്പിന്നിങ് മൂവ്, വലൻസിയക്കെതിരെയുള്ള പ്രശസ്തമായ ഗോൾ,ഇതെല്ലാം ഞാൻ ഓർക്കുന്നു, മെസ്സി സിദാനോട് പറഞ്ഞു.

അതേസമയം മെസ്സിയെ കുറിച്ചും വളരെ ബഹുമാനത്തോടുകൂടിയാണ് സിദാൻ സംസാരിച്ചിട്ടുള്ളത്. മെസ്സിയെ പോലെ മറ്റൊരാൾ ഇല്ലെന്നും മെസ്സി മാത്രമാണ് അദ്ദേഹത്തെപ്പോലെയുള്ളത് എന്നുമാണ് സിദാൻ പറഞ്ഞിട്ടുള്ളത്. തങ്ങളുടെ കരിയറിലെ മനോഹരമായ ഓർമ്മകളെ കുറിച്ച് ഒക്കെ ഇരുവരും സംസാരിച്ചിട്ടുണ്ട്.