മെസ്സിക്ക് രാജകീയ സ്വീകരണം നൽകി മയാമി,നന്ദി പറഞ്ഞ് താരം,പക്ഷേ മത്സരത്തിൽ മയാമി പരാജയപ്പെട്ടു.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ ബാലൺ ഡി’ഓർ അവാർഡ് ജേതാവാകാൻ ഒരിക്കൽ കൂടി മെസ്സിക്ക് കഴിഞ്ഞിരുന്നു.ഹാലന്റിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു മെസ്സി അവാർഡ് നേടിയത്. ആകെ 8 തവണ ഈ പുരസ്കാരം നേടിയ മെസ്സി തന്നെയാണ് ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ നേടിയ താരം. ഈ റെക്കോർഡ് തകർക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമായിരിക്കെയാണ് മെസ്സി ഈ അവാർഡ് നേടുന്നത്. മാത്രമല്ല യൂറോപ്പിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു താരം നേടുന്ന ആദ്യത്തെ ബാലൺഡി’ഓർ അവാർഡ് കൂടിയാണ് ഇത്.ഈ അവാർഡ് നേടിയ ലയണൽ മെസ്സിക്ക് ഒരു രാജകീയ വരവേൽപ്പ് തന്നെ ഇന്റർ മയാമി നൽകിയിട്ടുണ്ട്.അവരുടെ മൈതാനത്താണ് ഗംഭീര സ്വീകരണം മെസ്സിക്ക് അവർ ഒരുക്കിയത്.
لحظة دخول الأسطورة ميسي مع الثامنة ورفعها عاليًا في الـ DRV PNK 🔥🐐 pic.twitter.com/1NZnoZr8Uw
— Messi Xtra (@M30Xtra) November 11, 2023
ലയണൽ മെസ്സി അതിന് അവരോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.മയാമിയിൽ ഉള്ള എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ടവരോട് മാത്രമല്ല,മറിച്ച് ഈ നഗരത്തിലെ എല്ലാവരോടും നന്ദി പറയുന്നു. കാരണം എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഞാൻ അതിൽ വളരെയധികം സന്തോഷവാനാണ്,എനിക്ക് വളരെ വേഗത്തിൽ തന്നെ ഇവിടെ ഇഴകിച്ചേരാൻ കഴിഞ്ഞു,മെസ്സി ഈ സ്വീകരണത്തിൽ പറഞ്ഞു.
🔟🟣⚫️ pic.twitter.com/pMv9Zw2kh5
— Messi Xtra (@M30Xtra) November 11, 2023
ഈ സ്വീകരണവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സൗഹൃദ മത്സരം ഇന്റർ മയാമി സംഘടിപ്പിച്ചിരുന്നു. ന്യൂയോർക്ക് സിറ്റിക്ക് എതിരെയായിരുന്നു മയാമി കളിച്ചിരുന്നത്.ഈ മത്സരത്തിൽ ഇൻഡർ മയാമി പരാജയപ്പെട്ടിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മയാമി ന്യൂയോർക്ക് സിറ്റിയോട് പരാജയപ്പെട്ടത്.ലയണൽ മെസ്സി ഈ മത്സരത്തിൽ കളിച്ചിരുന്നു.
لحظة تقديم الثامنه التاريخية 🐐 pic.twitter.com/wYQISp0JKE
— Messi Xtra (@M30Xtra) November 11, 2023
ഇനി ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടിയാണ് കളിക്കളത്തിലേക്ക് എത്തുക. വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ 2 മത്സരങ്ങളാണ് മെസ്സി അർജന്റീനയോടൊപ്പം ഈ മാസം കളിക്കുന്നത്.ഉറുഗ്വയും ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ.ഈ മത്സരങ്ങൾക്ക് ശേഷമാണ് ലയണൽ മെസ്സി തന്റെ വെക്കേഷനിൽ പ്രവേശിക്കുക.