Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടി നേർക്കുനേർ വരുന്നു,കണ്ണും കാതും കൂർപ്പിച്ച് ഫുട്ബോൾ ലോകം.

1,255

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം മുഖാമുഖം വന്ന ഒരുപാട് മത്സരങ്ങൾ ലോക ഫുട്ബോളിൽ ഉണ്ടായിട്ടുണ്ട്. രണ്ടുപേരും സ്പെയിനിൽ കളിക്കുന്ന സമയത്തായിരുന്നു ഇതിന്റെ ആവേശം അതിന്റെ ഉന്നതിയിൽ എത്തിയിരുന്നത്. അന്നത്തെ എൽ ക്ലാസിക്കോകളുടെ മാറ്റ്,അത് വേറൊന്ന് തന്നെയായിരുന്നു. ഇരുവരും സ്പെയിൻ വിട്ടതിനുശേഷവും പരസ്പരം മുഖാമുഖം വന്നിട്ടുണ്ട്.

ഏറ്റവും ഒടുവിൽ പിഎസ്ജിയും റിയാദ് ഓൾ സ്റ്റാർ ഇലവനും തമ്മിൽ കഴിഞ്ഞ ജനുവരി മാസത്തിൽ കളിച്ചിരുന്നു.റിയാദ് സീസൺ കപ്പിലായിരുന്നു അത്. അന്ന് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം മുഖാമുഖം വന്നിരുന്നു.അന്ന് റൊണാൾഡോ ഇരട്ട ഗോളുകൾ നേടി കൊണ്ട് തിളങ്ങുകയും ചെയ്തിരുന്നു. ഒരുപക്ഷേ രണ്ടുപേരും അവസാനമായി ഏറ്റുമുട്ടിയ മത്സരമായി അത് മാറും, ഇനി ഇരുവരും ഏറ്റുമുട്ടുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എന്ന രൂപത്തിലുള്ള വിലയിരുത്തലുകൾ ഒക്കെ വന്നിരുന്നു.

പക്ഷേ ഒരിക്കൽ കൂടി റൊണാൾഡോയും മെസ്സിയും വരുന്ന മത്സരം വരികയാണ്. അതായത് അടുത്ത റിയാദ് കപ്പ് സീസണിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി ഉണ്ടാകും. അവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്ന വാർത്തകൾ പുറത്തേക്ക് വന്നു കഴിഞ്ഞു. അതായത് ഇന്റർ മയാമിയും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടും. റിയാദിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക. ജനുവരി മാസത്തിലാണ് സാധാരണ അറിയാതെ കപ്പ് സീസൺ നടക്കാറുള്ളത്. അതായത് വരുന്ന ജനുവരിയിൽ ഈ മത്സരം ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ.

പക്ഷേ നമുക്കിപ്പോഴും ഉറപ്പിച്ച് പറയാൻ കഴിഞ്ഞിട്ടില്ല.ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇനിയും കുറച്ച് ഫൈനൽ വർക്കുകൾ പൂർത്തിയാവാൻ ഉണ്ട് എന്നാണ് വാർത്തകൾ. അമേരിക്കയിലെ സീസൺ അവസാനിച്ചതുകൊണ്ട് ജനുവരിയിൽ പ്രീ സീസൺ ഫ്രണ്ട്ലി മത്സരങ്ങൾ മാത്രമാണ് ഇന്റർ മയാമി കളിക്കുക. അതിന്റെ ഭാഗമായി കൊണ്ട് അവർ സൗദി അറേബ്യയിലേക്ക് വരാനുള്ള സാധ്യതകൾ ഏറെയാണ്. ചുരുക്കത്തിൽ റൊണാൾഡോയും മെസ്സിയും ഏറ്റുമുട്ടുന്ന മത്സരം സംഭവിക്കും എന്ന് തന്നെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദിയിലെ മാധ്യമപ്രവർത്തകരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്.മികച്ച പ്രകടനം മെസ്സി അവിടെ നടത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ കിടിലൻ പ്രകടനമാണ് ഈ സീസണിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 25 ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ റൊണാൾഡോ വഹിച്ചു കഴിഞ്ഞിട്ടുണ്ട്.ഇപ്പോഴും രണ്ടുപേരും മികച്ച പ്രകടനം നടത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.