ഉറുഗ്വയേയും ബ്രസീലിനെയും തകർക്കാൻ അർജന്റീനയുടെ നായകൻ ആദ്യമെത്തി!
മറ്റൊരു ഇന്റർനാഷണൽ ബ്രേക്കിലേക്ക് കൂടി ഫുട്ബോൾ ലോകം ഇപ്പോൾ പ്രവേശിക്കുകയാണ്.സൗത്ത് അമേരിക്കയിൽ 2026 വേൾഡ് കപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.നാലുമത്സരങ്ങൾ പൂർത്തിയായപ്പോൾ നാലിലും വിജയിച്ചുകൊണ്ട് അജയ്യരായി കൊണ്ട് അർജന്റീന മുന്നേറുകയാണ്.12 പോയിന്റുകൾ ഉള്ള അർജന്റീന തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.
പക്ഷേ ഇനി വരുന്ന രണ്ടു മത്സരങ്ങൾ ഒരല്പം കടുപ്പമേറിയതാണ്. വരുന്ന പതിനേഴാം തീയതി പുലർച്ചെ നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെയാണ് നേരിടുക.ലാ ബൊമ്പനേരയിൽ വെച്ചു കൊണ്ടാണ് അർജന്റീന മാർസെലോ ബിയൽസയുടെ ഉറുഗ്വയെ നേരിടുക. അതിനുശേഷം ബ്രസീലിനെ മാരക്കാനയിൽ വെച്ച് അർജന്റീന നേരിടും.നവംബർ 22 ആം തീയതിയാണ് ഈ മത്സരം നടക്കുക.
من وصول الأسطورة ❤️ pic.twitter.com/5hffoY2zU0
— Messi Xtra (@M30Xtra) November 12, 2023
ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള സ്‌ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.ചില മാറ്റങ്ങൾ ഒക്കെ അദ്ദേഹം വരുത്തിയിട്ടുണ്ട്.ഡിഫൻസിലെ ചില പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ അദ്ദേഹത്തിന് ഒരല്പം ആശങ്ക നൽകുന്നതാണ്. ഏതായാലും സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ അർജന്റീന ടീം ക്യാമ്പിലേക്ക് താരങ്ങൾക്ക് എത്തിത്തുടങ്ങുകയാണ്.ഇതിനെ തുടക്കം കുറിച്ചിരിക്കുന്നത് മറ്റാരുമല്ല, നായകൻ ലയണൽ മെസ്സിയാണ്.
ഒരല്പം മുമ്പാണ് ക്യാപ്റ്റൻ ലയണൽ മെസ്സി അർജന്റീന ലാൻഡ് ചെയ്തത്. ദേശീയ ടീമിനോടൊപ്പം ചേരാൻ വേണ്ടി അർജന്റീനയിൽ എത്തുന്ന ആദ്യത്തെ താരവും ലയണൽ മെസ്സിയാണ്. അതിന് കാരണവുമുണ്ട്.എന്തെന്നാൽ അമേരിക്കയിൽ കളിക്കുന്ന ലയണൽ മെസ്സിയുടെ സീസൺ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ നേരത്തെ അർജന്റീനയിൽ എത്താൻ മെസ്സിക്ക് സാധിച്ചത്. കഴിഞ്ഞ ദിവസം ഇന്റർ മയാമിക്ക് വേണ്ടി ഒരു സൗഹൃദ മത്സരം മെസ്സി കളിച്ചിരുന്നു.അതിനുശേഷമാണ് മെസ്സി അർജന്റീനയിലേക്ക് പറഞ്ഞത്.
👋🏻🇦🇷 pic.twitter.com/r4GU9zEUgD
— Messi Xtra (@M30Xtra) November 12, 2023
നാളെ മുതൽ കൂടുതൽ താരങ്ങൾ എത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞാൽ പിന്നീട് വലിയ ഒരു ഇടവേള അന്താരാഷ്ട്ര മത്സരങ്ങൾക്ക് വരും. മാർച്ച് മാസത്തിൽ മാത്രമാണ് പിന്നീട് കളിക്കളത്തിലേക്ക് നാഷണൽ ടീമുകൾ എത്തുക. സൗഹൃദ മത്സരങ്ങളാണ് മാർച്ച് മാസത്തിൽ അർജന്റീനയും ബ്രസീലുമൊക്കെ കളിക്കുക. യൂറോപ്യൻ ടീമുകൾക്കെതിരെയായിരിക്കും അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കുക എന്നാണ് സൂചനകൾ.